ഉട്ടോപ്യയിലെ രാജാവിന്റെ ടീസര്‍ പുറത്തിറങ്ങി; ആക്ഷേപ ഹാസ്യ കമല്‍ റഫീഖ് ചിത്രം ഓണത്തിന്

ആക്ഷേപ ഹാസ്യത്തിനു പ്രാധാന്യം നല്‍കി കമല്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഉട്ടോപ്യയിലെ രാജാവിന്റെ ടീസര്‍ ഇറങ്ങി. ജൂവല്‍ മേരിയാണ് നായിക. ആമേന്‍ എന്ന സിനിമയുടെ തിരക്കഥാകൃത്തായ പി എസ് റഫീക്കാണ് തിരക്കഥ.

കറുത്ത പക്ഷികള്‍, മഴയെത്തും മുമ്പേ, രാപ്പകല്‍, അഴകിയ രാവണന്‍ എന്നീ സിനിമകള്‍ക്കു ശേഷം മമ്മൂട്ടികമല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ഉട്ടോപ്യയിലെ രാജാവ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എസ് പി ശ്രീകുമാര്‍, ജോയ് മാത്യു, സുനില്‍ സുഖദ, സാജു നവോദയ, ചെമ്പന്‍ വിനോദ് ജോസ് എന്നിവരും ചിത്രത്തിലുണ്ട്. നീല്‍ ഡി കുഞ്ഞയാണ് ഛായാഗ്രഹണം. ഗ്രാന്റേ ഫിലിം കോര്‍പ്പറേഷന്‍സിന്റെ ബാനറില്‍ ഹസീബ് ഹനീഫ്, നൗഷാദ് കണ്ണൂര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം മമ്മൂട്ടിയുടെ ബാനറായ പ്ലേ ഹൗസ് ആണ് ഓണത്തിന് തിയറ്ററുകളിലെത്തിക്കുന്നത്.

Top