യുപിയില്‍ ബിജെപിയുടെ രാഷ്ട്രീയ മാജിക്ക്: പൊളിഞ്ഞടങ്ങുമെന്ന് പ്രതീക്ഷിച്ചവരെ ഞെട്ടിച്ച അത്ഭുത മുന്നേറ്റം; രാഷ്ട്രീയ തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് മോഡി അമിത്ഷാ കൂട്ട്‌കെട്ട്

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന്റെ പ്രതിരോധനങ്ങളും വിമര്‍ശനങ്ങളും ബിജെപി ഇല്ലാതാക്കുമെന്ന് കോണ്‍ഗ്രസിന്റേയും പ്രതിപക്ഷ പാര്‍ട്ടികളുടേയും കണക്കുട്ടലുകളെ തകര്‍ത്തത് മോഡി അമിതാ ഷാ അച്ചുതണ്ടിന്റെ രാഷ്ട്രീയ തന്ത്രങ്ങള്‍. രാജ്യം മുഴുവനും ഇന്ന് മോദിയുടെ അത്ഭുത രാഷ്ടീയ നീക്കങ്ങളില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ്.യുപിയു ഉത്തരാഖണ്ഡും പ്രചവനങ്ങള്‍ക്കപ്പുറത്തേക്കായി ബിജെപി വെന്നി കൊടിപാറിച്ചു.

യുപി നിയമസഭാ വിജയമെന്ന, വര്‍ഷങ്ങളായി ശ്രമിച്ചിട്ടും നടക്കാതിരുന്ന കടമ്പയാണ് ഇരുവരും നിഷ്പ്രയാസം മറികടന്നത്.യുപിയിലെ ദൗത്യം നിസ്സാരമായിരുന്നില്ല. ബിജെപിയുടെ എക്കാലത്തെയും വലിയ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ അടല്‍ബിഹാരി വാജ്‌പേയി ശ്രമിച്ചിട്ടു പോലും നടക്കാത്ത സ്വപ്നമായിരുന്നു യുപി നിയമസഭാ വിജയം. ഡല്‍ഹിയിലേക്കുള്ള വഴി യുപിയാണെന്ന് വാജ്‌പേയി ചൂണ്ടിക്കാട്ടിയിട്ടും 2014 ലോക്‌സഭാ തിരഞ്ഞെടുപ്പു വരെ യുപി ബിജെപിയില്‍നിന്ന് അകന്നു നിന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോക്‌സഭയിലെ ഉജ്ജ്വല വിജയത്തിനുശേഷം നിയമസഭയിലേക്കും ബിജെപി മുന്നേറുമ്പോള്‍ ഈ രണ്ടു നേതാക്കളുടേയും തന്ത്രങ്ങളുടെ വിജയം കൂടിയാണിത്. മുന്‍ നേതാക്കള്‍ക്കൊന്നും സാധിക്കാത്തത് മോദിക്കു സാധിച്ചിരിക്കുന്നു. ഈ ജയത്തോടെ സര്‍ക്കാരിലും പാര്‍ട്ടിയിലും വെല്ലുവിളിയില്ലാത്ത നേതാക്കളായി ഇരുവരും തുടരും.

തിരഞ്ഞെടുപ്പു പ്രചാരണത്തിനായി വാരാണസിയില്‍ മാത്രം 22 മണിക്കൂറാണ് മോദി ചെലവഴിച്ചത്. ആറുഘട്ടങ്ങളിലായി 18 റാലികളില്‍ പങ്കെടുത്തു. 40 മണിക്കൂറിലേറെ സമയം യുപിക്കായി മാത്രം മാറ്റിവച്ചു. ‘ഉത്തര്‍പ്രദേശില്‍ മാറ്റത്തിന്റെ കാറ്റു വീശുകയാണ്. കള്ളപ്പണത്തിനെതിരെ ശക്തമായ പോരാട്ടം തുടരും’ നോട്ടു നിരോധനത്തിന്റെ അന്‍പത് ദിവസങ്ങള്‍ പിന്നിട്ടശേഷം ആദ്യമായി ലക്‌നൗവിലെ രമാഭായി അംബേദ്ക്കര്‍ മൈതാനിയില്‍ നടന്ന പരിവര്‍ത്തന്‍ റാലിയില്‍ മോദി പറഞ്ഞു. അതൊരു സൂചനയായിരുന്നു, യുപി രാഷ്ട്രീയത്തെ ബിജെപി എങ്ങനെയാണു സമീപിക്കുന്നത് എന്നതിന്റെ സൂചന.

നോട്ടുനിരോധനം സാമൂഹികനന്‍മയ്ക്കാണെന്ന പ്രചാരണമാണ് ബിജെപി യുപിയില്‍ നടത്തിയത്. പ്രധാനമന്ത്രി തന്നെ ഇതിനുനേതൃത്വം നല്‍കി. വാക്ചാതുരിയിലൂടെ അദ്ദഹം ജനങ്ങളെ കയ്യിലെടുത്തു. ജനങ്ങളെ ആകര്‍ഷിക്കാനുള്ള മോദിയുടെ കഴിവ്, അവരുടെ ഭാഷയില്‍ മോദിപ്രഭാവം, ബിജെപിയുടെ രക്ഷയ്‌ക്കെത്തി.

ആദ്യഘട്ടത്തില്‍ മീററ്റിലും അലിഗഡിലും ഗാസിയാബാദിലുമാണ് പ്രധാനമന്ത്രി റാലികളില്‍ പങ്കെടുത്തത്. 73 നിയമസഭാ മണ്ഡലങ്ങളാണ് ഇവിടെയുള്ളത്. രണ്ടാംഘട്ടത്തില്‍ 67 മണ്ഡലങ്ങളിലും മൂന്നാം ഘട്ടത്തില്‍ 69 മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലും പ്രചാരണം നടത്തി. നാലാംഘട്ടത്തില്‍ 53 മണ്ഡലങ്ങളിലും അഞ്ചാംഘട്ടത്തില്‍ 51 മണ്ഡലങ്ങളിലും പ്രചാരണയോഗങ്ങളില്‍ പങ്കെടുത്തു. ആറാം ഘട്ടത്തില്‍ 49 നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലും മോദി പ്രചാരണത്തിനെത്തി.

അവസാനഘട്ടത്തില്‍ വലിയ പ്രചാരണത്തിനാണ് മോദി നേതൃത്വം നല്‍കിയത്. 40 മണ്ഡലങ്ങളുള്ള പ്രദേശങ്ങളില്‍ അഞ്ചു റാലികളിലാണ് മോദി പങ്കെടുത്തത്. ‘രണ്ട് ജനതാദര്‍ശന്‍’ പരിപാടിയിലും ഒരു റോഡ് ഷോയിലും പങ്കെടുത്തതിനു പുറമേ സ്ഥലത്തെ പ്രമുഖരുമായും ബുദ്ധിജീവികളുമായും ചര്‍ച്ചകള്‍ നടത്താനും മോദി സമയം മാറ്റിവച്ചു. വാരാണസി എംപി കൂടിയായ മോദി കാശി വിശ്വനാഥക്ഷേത്രവും കാലഭൈരവ് ക്ഷേത്രവും സന്ദര്‍ശിച്ചത് വോട്ടുബാങ്ക് രാഷ്ട്രീയമായാണ് വിലയിരുത്തപ്പെട്ടത്. അതു ശരിവയ്ക്കുന്നതായി തിരഞ്ഞെടുപ്പിലെ മുന്നേറ്റം.

നോട്ടുനിരോധനം ഇരുതല മൂര്‍ച്ചയുള്ള വാളായിരുന്നു. യുപിക്കു വേണ്ടിയാണു നോട്ടു നിരോധനമെന്നു പ്രതിപക്ഷം പ്രചരിപ്പിച്ചപ്പോള്‍ നോട്ടുനിരോധനമെന്ന തന്ത്രം വിജയിച്ചാലും പരാജയപ്പെട്ടാലും ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട അവസ്ഥയിലായിരുന്നു മോദി. നോട്ടുനിരോധനം മോദി ഒറ്റയ്‌ക്കെടുത്ത തീരുമാനമാണ്. പാര്‍ട്ടിയിലെ മേധാവിത്വം നിലനിര്‍ത്താനും നോട്ടുനിരോധം ശരിയാണെന്നു സ്ഥാപിക്കാനും ഒരു വിജയം അനിവാര്യമായിരുന്നു.

നോട്ടുനിരോധം കള്ളപ്പണം ഇല്ലാതാക്കാന്‍ വേണ്ടിയാണെന്ന വ്യാപകമായ പ്രചാരണമാണ് മോദിയും ബിജെപിയും യുപിയില്‍ നടത്തിയത്. കോണ്‍ഗ്രസ് ഭരണത്തില്‍ സൃഷ്ടിക്കപ്പെട്ട കള്ളപ്പണക്കാര്‍ക്കെതിരെയുള്ള വേട്ടയാണിതെന്നും മോദി പറഞ്ഞുവച്ചു. എന്നാല്‍, സര്‍ക്കാര്‍ നടപടിയുടെ ഗുണഫലങ്ങള്‍ വിശദീകരിക്കാന്‍ മോദി മെനക്കെട്ടില്ല. വിശദീകരിക്കാന്‍ അധികം കാര്യങ്ങള്‍ ഉണ്ടായിരുന്നില്ലെന്നതു വേറെ കാര്യം. രാജ്യദ്രോഹപരമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള സന്ദേശമാണ് കള്ളപ്പണവേട്ടയെന്ന സന്ദേശം ജനം സ്വീകരിച്ചതായാണ് തിരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നത്. വരുംദിനങ്ങളില്‍ കൂടുതല്‍ പരിഷ്‌ക്കരണ നടപടികള്‍ നടപ്പിലാക്കാന്‍ ഈ ഫലം മോദിക്ക് ഊര്‍ജം പകരും. പാര്‍ട്ടിയിലും മോദി അതിശക്തനായി തുടരും.

തിരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളിലെ ‘മോദി മാജിക്’ ബിജെപിക്ക് വളരെയധികം ഗുണം ചെയ്തതായാണ് വിലയിരുത്തല്‍. മുലായംസിങ് യാദവ്, അഖിലേഷ് യാദവ്, മായാവതി എന്നിവര്‍ക്കെതിരെ ആഞ്ഞടിച്ച മോദി ഇവരെ അഴിമതിയുടെ ആള്‍രൂപങ്ങളായി വിശേഷിപ്പിച്ചു. മറുവശവും ഇതേരീതിയില്‍ തിരിച്ചടിച്ചപ്പോള്‍ ബിജെപി സ്ഥാനാര്‍ഥികളുടെ വീഴ്ചകളൊന്നും പ്രചാരണവിഷയമായതേയില്ല. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയില്ലെന്ന കുറവും ഇതിലൂടെ മറച്ചുവയ്ക്കാനായി.

ബിജെപിയുടെ സംസ്ഥാന നേതൃത്വത്തെ മോദി വശ്വാസത്തിലെടുത്തു എന്നതും വിജയത്തില്‍ നിര്‍ണായകഘടകമായി. കല്‍രാജ് മിശ്ര, ഉമാഭാരതി, രാജ്‌നാഥ് സിങ് എന്നിവരെ ഒന്നിപ്പിച്ചുകൊണ്ടുള്ള പ്രചാരണ തന്ത്രങ്ങള്‍ക്കാണ് മോദി രൂപം നല്‍കിയത്. സീറ്റ് നിര്‍ണയത്തിലും മോദിയുടെ റോള്‍ നിര്‍ണായകമായി. യാദവരെ പരിഗണിച്ചില്ല. മറ്റ് ഒബിസി വിഭാഗത്തെ പരിഗണിച്ചു. മുസ്‌ലിം സമുദായക്കാരെ പരിഗണിച്ചില്ല. ആര്‍എസ്എസിനു കൂടുതല്‍ പ്രാധാന്യം നല്‍കി.

സംഘപരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തനം ഈ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. മുസ്‌ലിം സ്ഥാനാര്‍ഥികളെ ഒഴിവാക്കിയ ബിജെപിക്ക് ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ പിന്തുണ ഉറപ്പാക്കിയതും ഹൈന്ദവ വോട്ടുകളുടെ ഏകീകരണം നടന്നതും സംഘപരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തന ഫലമായാണ് . ഇതിന് വഴിയൊരുക്കിയത് മോദിയുടെ ഇടപെടലുകളും.

Top