ആറിഞ്ച് പൈപ്പിലൂടെ ക്യാമറ കടത്തിവിട്ടു; തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ദൃശ്യങ്ങള്‍ പുറത്ത്; തൊഴിലാളികളുമായി രക്ഷാപ്രവര്‍ത്തകര്‍ സംസാരിച്ചു; ആരോഗ്യനില തൃപ്തികരം

ഉത്തരകാശി: ഉത്തരാഖണ്ഡിലെ തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ദൃശ്യങ്ങള്‍ പുറത്ത്. തൊഴിലാളികള്‍ക്ക് ഭക്ഷണ സാധനങ്ങള്‍ നല്‍കുന്നതിനായി ഇന്നലെ രാത്രി തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയിലൂടെ ഘടിപ്പിച്ച ആറിഞ്ച് പൈപ്പിലൂടെ തുരങ്കത്തിനുള്ളിലേക്ക് അയച്ച എന്‍ഡോസ്‌കോപ്പി ക്യാമറയാണ് തൊഴിലാളികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

വോക്കി ടോക്കീസ് വഴി ചില തൊഴിലാളികളുമായി രക്ഷാപ്രവര്‍ത്തകര്‍ സംസാരിച്ചു. രക്ഷാപ്രവര്‍ത്തകര്‍ തൊഴിലാളികളോട് ക്യാമറയ്ക്ക് മുന്നില്‍ വരാന്‍ ആവശ്യപ്പെടുന്നത് വീഡിയോയില്‍ കാണാം. തൊഴിലാളികളുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ ഗ്ലാസ് ബോട്ടിലുകളില്‍ തൊഴിലാളികള്‍ക്ക് കിച്ഡി നല്‍കിയിരുന്നു. കഴിഞ്ഞ പത്തു ദിവസത്തിനിടയില്‍ തൊഴിലാളികള്‍ക്ക് ആദ്യമായി ചൂടുള്ള ഭക്ഷണം ലഭിച്ചത് ഇന്നലെയായിരുന്നു. തൊഴിലാളികള്‍ക്ക് മൊബൈലും ചാര്‍ജറുകളും പൈപ്പിലൂടെ അയക്കുമെന്ന് റെസ്‌ക്യൂ ഓപ്പറേഷന്‍ ഇന്‍ ചാര്‍ജ് കേണല്‍ ദീപക് പാട്ടീല്‍ പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ചയാണ് ഉത്തരകാശിയിലെ സില്‍ക്യാര മുതല്‍ ദണ്ഡല്‍ഗാവ് വരെ നിര്‍മിക്കുന്ന തുരങ്കത്തിന്റെ ഒരു ഭാഗം തകര്‍ന്നത്. തുരങ്കത്തിന്റെ പ്രവേശന കവാടത്തില്‍ നിന്ന് 200 മീറ്റര്‍ അകലെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top