തനിക്കെതിരെ നടക്കുന്നത് മാധ്യമ ഗൂഢാലോചന:വി.മുരളീധരന്‍

കോഴിക്കോട്: ബിജെപിയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ ഭാവനാ സൃഷ്ടികലാണെന്ന് അഴിമതി അന്വോഷണ റിപ്പോർട്ട് കോർത്ത വിഷയത്തിൽ പ്രതികരിച്ചുകൊണ്ട്. മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍. തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കോഴിക്കോടു സമ്മേളനത്തിന്റെ ധനകാര്യ ചുമതല തനിക്കായിരുന്നുവെന്ന് ചില മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതിലൂടെ അവര്‍ കേരളീയ സമൂഹത്തെയാകെ വഞ്ചിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പിന്നില്‍ മാധ്യമ ഗൂഢാലോചനയുണ്ടന്ന് പറയാതെവയ്യെന്നും മുരളീധരന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
വി. മുരളീധരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരുപം

കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നു വന്ന അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ മാധ്യമങ്ങളിൽ വരുന്നുണ്ട് . അവയിൽ പലതും ഭാവനാസൃഷ്ടികളാണ് .കോഴിക്കോട് നടന്ന ദേശീയ കൗൺസിൽ യോഗത്തിനായി വ്യാജ രസീതിലൂടെ പിരിവ് നടത്തിയെന്നതാണതിൽ ഒന്ന് .കോഴിക്കോടു സമ്മേളനത്തിന്റെ ധനകാര്യ ചുമതല എനിക്കായിരുന്നു എന്നതരത്തിലും ചില മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിലൂടെ അവർ കേരളീയ സമൂഹത്തെയാകെ വഞ്ചിച്ചിരിക്കുകയാണ് . ഇതിനു പിന്നിൽ മാധ്യമ ഗൂഢാലോചനയുണ്ടന്ന് പറയാതെവയ്യ. കോഴിക്കോട് ദേശീയ കൗൺസിലിൻറെ സംഘാടക സമിതിയിൽ സാമ്പത്തിക കാര്യങ്ങളുടെ സഹ കൺവീനർ മാത്രമായിരുന്നു ഞാൻ .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്കൂൾ വിദ്യാഭ്യാസകാലം മുതൽ വിദ്യാർത്ഥി പരിഷത്തിലൂടെ പൊതുജീവിതത്തിലെത്തിയ ആളാണ് ഞാൻ .നിരവധി പ്രതിസന്ധികളെ തരണം ചെയ്യേണ്ടി വന്നിട്ടുണ്ട് .1980-ല്‍ തലശ്ശേരിയിലെ സിപിഎം അക്രമങ്ങളുടെ കാലത്ത്‌ നായനാർ സർക്കാർ കള്ളകേസിൽ കുടുക്കി . അർദ്ധരാത്രിയിൽ വീട് വളഞ്ഞു അറസ്റ്റ് ചെയ്ത് രണ്ട് മാസക്കാലം ജയിലിൽ അടച്ചപ്പോഴും അൽപ്പം പോലും പതറാതെയാണ് സംഘടനപ്രവർത്തനത്തിലും പൊതു രംഗത്തും മുന്നോട്ട് പോയത് .കേരളത്തിലെ കലാലയങ്ങളിൽ എസ് എഫ് ഐ നടത്തിയ അക്രമങ്ങളെ സധൈര്യം നേരിട്ട് കൊണ്ടാണ് എബിവിപി അക്കാലത്തും മുന്നോട്ട് പോയത് .തലശ്ശേരി ബ്രണ്ണൻ കോളേജിൽ എസ് എഫ് ഐ യുടെ കൊലക്കത്തി രാഷ്ട്രീയം മൂർദ്ധന്യതയിലായിരുന്ന കാലത്ത്‌ എബിവിപിയുടെ കാവി പതാകപാറിച്ചത് അഭിമാനത്തോടെയാണ് . ഭീഷണികളും കുത്തുവാക്കുക്കളും ഒരിക്കലും മുന്നോട്ടു ഉള്ള യാത്രയെ തടസ്സപെടുത്തിയിട്ടില്ല . അധികാര സ്ഥാനങ്ങൾ ഒരിക്കലും എന്നെ മോഹിപ്പിച്ചിട്ടുമില്ല . വാജ് പേയി സർക്കാരിന്റെ കാലത്ത്‌ നെഹ്‌റു യുവ കേന്ദ്രയുടെ ഡയറക്ടർ ജനറലായിരുന്നശേഷം, .പിന്നീട് സാധാരണ പ്രവർത്തകനായി പാർട്ടി പ്രവർത്തനം ചെയ്തിട്ടുമുണ്ട് . എല്ലാ കാലത്തും പൊതു സമൂഹത്തോടും പ്രസ്ഥാനത്തോടും നീതി പുലർത്തി .

കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെ ക്കാലമായി പൊതുസമൂഹത്തിൽ സൂതാര്യമായ പ്രവർത്തനം നടത്തുന്ന ഒരാളെന്ന നിലയിൽ വ്യാജ പ്രചാരണത്തിലൂടെ തളർത്താമെന്ന് ആരും കരുതേണ്ടതില്ല .അതിനായി പരിശ്രമിക്കുന്നവർ നിരാശരാവുകയേയുള്ളു . അഴിമതി ആരുനടത്തിയാലും അതിനെതിരെ ശക്തിയായി പ്രതികരിക്കുകയും നടപടിയെടുക്കുകയും ചെയ്യുന്ന പാർട്ടിയാണ് ബിജെപി .വ്യാജ ആരോപണങ്ങളിലൂടെയും ഗൂഢാലോചനയിലൂടെയും തകർക്കാമെന്നത് വ്യാമോഹം മാത്രമാണ് .അഴിമതിക്കെതിരായ ശക്തമായ ചെറുത്തുനിൽപിന് എല്ലാവരുടെയും പിന്തുണയുണ്ടാകണമെന്നഭ്യർത്ഥിക്കുന്നു..

Top