കോഴിക്കോട് : കേരളത്തില്‍ വളമിട്ടാല്‍ ഭലം ഉണ്ടാകുമെന്ന തിരിച്ചറിവില്‍ ബിജെപി കേന്ദ്ര നേതൃത്വം കരുക്കള്‍ നീക്കിത്തുടങ്ങി. കോഴിക്കോട് നടക്കുന്ന ബി.ജെ.പി ദേശീയ കൗണ്‍സില്‍ യോഗത്തിനു ശേഷം വി.മുരളീധരന്‍ ബിജെപി യുടെ ദേശീയ നേതൃത്വത്തിലേക്ക്എത്തുമെന്ന് സൂചന . വി.മുരളീധരനെ ബിജെപി യുടെ ദേശീയ ഉപാദ്ധ്യക്ഷനാക്കാനുള്ള കരുനീക്കം നടക്കുന്നു. നരേന്ദ്ര മോദിയുമായും അമിറ്റ് ഷായുമായും അടുത്ത ബന്ധം സൂക്ഷിക്കുന്ന മുരളീധരനെ കൂടുതല്‍ കരുത്തനാക്കി പാര്‍ട്ടിക്ക് മുതല്‍ കൂട്ടാക്കുക എന്ന ലക്ഷ്യവും അതിലൂടെ അടുത്ത തവണ കേരളത്തില്‍ മുഖ്യ പ്രതിഭക്ഷസ്ഥാനത്തേക്ക് എത്താനാവുമെന്നും ബിജെപി കരുതുന്നു. അമിത്ഷായുടെ വിശ്വസ്തനായ മുരളീധരന് ഉന്നത പോസ്റ്റുകളില്‍ എത്തിയാല്‍ അല്‍ഭുതപ്പെടേണ്ട ആവശ്യവുമില്ല .
ഹിന്ദിയും ഇംഗ്ലീഷും അനായാസമായി കൈകാര്യം ചെയ്യാനറിയുന്ന നേതാവു കൂടിയാണ് മുരളി. നേരത്തെ മുരളി ബിജെപി സംസ്ഥാന പ്രസിഡന്റാ യത് നരേന്ദ്ര മോഡി യുടെ തീരുമാന പ്രകാരമാണ്. പിന്നീട് തീവ്ര ആര്‍എസ് എസ് വിശ്വാസിയായ കുമ്മനത്തെ പ്രസിഡന്റാക്കുകയായിരുന്നു. ശ്രീധരന്‍ പിള്ളയും കൃഷ്ണദാസും അടങ്ങുന്ന ബിജെപി നേതാക്കള്‍ക്ക് വി മുരളീ ധര നോട് താത്പര്യമില്ല. എന്നാല്‍ പിള്ളയ്ക്കും കൃഷ്ണദാസിനും കേന്ദ്രത്തില്‍ യാതൊരു സ്വാധീനവുമില്ല മുരളീധരന്‍ കേന്ദ്രമ ന്ത്രിയാകുമെന്ന് ഇടക്കാലത്ത് പറഞ്ഞു കേട്ടിരുന്നു. എന്നാല്‍ അതുണ്ടായില്ല.
മുരളിയെ എംപിയാക്കാനുള്ള ബര്‍ത്ത് കിട്ടാത്തതായി രുന്നു കാരണം. നരേന്ദ്ര മോഡിക്ക് മുരളിയെ കേന്ദ്രമ ന്ത്രിയാക്കുന്നതില്‍ താത്പര്യ മുണ്ട്. എന്നാല്‍ മുരളിയെ പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിലെത്തിക്കാനാണ് അമിത് ഷായ്ക്ക് താത്പര്യം. മുരളി പാര്‍ട്ടിയെ നന്നായി നയിക്കുമെന്ന് അമിത് ഷായ്ക്കറിയാം കേരളത്തില്‍ ബിജെപിയ്ക്ക് നിര്‍ണായ കമായ വളര്‍ച്ച കൈവരി ക്കാന്‍ കഴിയു മെന്ന് അമിത്ഷാ വിശ്വസിക്കുന്നു. കേരളത്തില്‍ നിന്നും ഒരാളെ ദേശീയ നേതൃത്വത്തിലേയ്ക്ക് കൊണ്ടു വന്നാല്‍ അത് പാര്‍ട്ടിക്ക് ഗുണകരമാകുമെന്നും അദ്ദേഹം വിശ്വസിക്കുന്നു.
അതേസമയം മൂന്നു ദിവസത്തെ ബി.ജെ.പി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ കോഴിക്കോട് എത്തി. രാവിലെ 11.30യോടെ കരിപ്പൂരില്‍ വിമാനമിറങ്ങിയ അമിത്ഷായെ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അടക്കമുള്ള നേതാക്കളെത്തി സ്വീകരിച്ചു. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പാര്‍ട്ടി അധ്യക്ഷനെ സ്വീകരിക്കാന്‍ എത്തിയിരുന്നു. തുടര്‍ന്ന് അഖിലേന്ത്യാ ഭാരവാഹി യോഗം നടക്കുന്ന കടവ് റിസോര്‍ട്ടിലേക്ക് ഷായെ ആനയിച്ചു.വെള്ളി, ശനി ദിവസങ്ങളിലായി ദേശീയ എക്സിക്യൂട്ടീവ് യോഗവും, ഞായറാഴ്ച ദേശീയ കൗണ്‍സില്‍ യോഗവുമാണ് ചേരുന്നത്.
പ്രധാനമന്ത്രിയുടെ ഓഫീസടക്കം മൂന്ന് ദിവസം കോഴിക്കോടാകും പ്രവര്‍ത്തിക്കുക.സംഘടനാ ചരിത്രത്തിലെ നിര്‍ണ്ണായക സമ്മേളനത്തിനാകും വെള്ളിയാഴ്ച മുതല്‍ കോഴിക്കോട് തുടക്കമാകുക.
കടവ് റിസോര്‍ട്ടില്‍ വച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് ജോര്‍ജ് കുര്യന്‍ പൊന്നാട അണിയിച്ച് സ്വീകരിച്ചു. നൂറ് കണക്കിന് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ജയ് വിളികളോടെ എതിരേറ്റു. ഏരിമല രഘുനാഥ മാരാരുടെ നേതൃത്വത്തില്‍ 15 കലാകാരന്മാര്‍ അവതരിപ്പിച്ച പഞ്ചാരിമേളത്തോടെയായിരുന്നു സ്വീകരണം. 150 മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ പുഷ്പവൃഷ്ടി നടത്തി. റിസോര്‍ട്ടിന് മുന്നില്‍ ഒരുക്കിയ അത്തപ്പൂക്കളം സന്ദര്‍ശിച്ച അമിത്ഷാ, ഇത് ഒരുക്കിയവരെ അഭിനന്ദിച്ചു.
രാജ്യതലസ്ഥാനം തന്നെ കോഴിക്കോടേക്ക് മാറുകയാണ്. പ്രധാനമന്ത്രിയും, കേന്ദ്രമന്ത്രമാരും, ബിജെപിയുടെ മുഖ്യമന്ത്രിമാരുമടക്കം രണ്ടായിരത്തോളം പ്രതിനിധികളാണ് മൂന്ന് ദിനങ്ങളിലായി നടക്കുന്ന ദേശീയ കൗണ്സിലില് പങ്കെടുക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് ഈ മൂന്ന് ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് സ്വപ്നനഗരിയിലെ പ്രധാന വേദിക്കരികിലാണ്. ഓഫീസ് സ്റ്റാഫടക്കം കോഴിക്കോടേക്ക് എത്തും. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിന്റെ ഓഫീസും തൊട്ടടുത്ത് തന്നെ പ്രവര്‍ത്തിക്കും. കേന്ദ്രമന്ത്രിസഭാ യോഗം ഇവിടെ ചേരാനുള്ള സാധ്യതയും ഉണ്ട്.
മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ജയ സദാനന്ദന്‍, വൈസ് പ്രസിഡന്റ് ശോഭാ രാജന്‍, സെക്രട്ടറിമാരായ സി.പി സംഗീത, സിന്ദു രാജന്‍, ബിജെപി സംസ്ഥാന സമിതി അംഗം രമണി ഭായി, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് രമ്യ മുരളി, ജില്ലാ ജനറല്‍ സെക്രട്ടറി മല്ലികാ ലോഹിതാക്ഷന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം സംഘടിപ്പിച്ചത്.
അമിത്‌ഷായ്ക്കൊപ്പം ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം ലാല്‍, ആയാം പ്രഭാരി അരവിന്ദ് മേനോന്‍ തുടങ്ങിയവരും എത്തിയിട്ടുണ്ട്. നാളെ മുതലാണു യോഗം തുടങ്ങുക. സ്വപ്നനഗരിയിലെ ദീനദയാല്‍ ഉപാധ്യായ നഗറിലാണു ദേശീയ കൗണ്‍സില്‍ ചേരുന്നത്. യോഗം ചേരുന്നതിനു മുന്നോടിയായി ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനാണ് അമിത് ഷാ ഇന്നെത്തിയത്.പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ബിജെപിയുടെ മുഖ്യമന്ത്രിമാരുമടക്കം രണ്ടായിരത്തോളം പ്രതിനിധികളാണു മൂന്നു ദിനങ്ങളിലായി നടക്കുന്ന ദേശീയ കൗണ്സിലില് പങ്കെടുക്കുന്നത്.വെള്ളി, ശനി ദിവസങ്ങളിലായി ദേശീയ എക്സിക്യൂട്ടീവ് യോഗവും, ഞായറാഴ്ച ദേശീയ കൗണ്‍സില്‍ യോഗവും ചേരും. ശനിയാഴ്ച കോഴിക്കോടെത്തുന്ന പ്രധാനമന്ത്രി വൈകീട്ട് പ്രധാനമന്ത്രി പ്രസംഗിക്കും. ഈ ദിവസം നഗരത്തില്‍ കടുത്ത ഗതാഗതനിയന്ത്രണവും ഉണ്ടാകും.