കൊച്ചി:നബിദിന വിരുദ്ദ പരാമര്‍ശവുമായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ രംഗത്ത്.ക്രിസ്മസ് ആശംസ നേര്‍ന്ന് ഇട്ട ഫേയ്‌സ്ബുക്ക് പോസ്റ്റിലാണ് ഗുരുതരമായ മിസ്ലീം വിരുദ്ദ പരാമര്‍ശമായി വ്യാഖ്യാനിക്കാവുന്ന ഭാഗങ്ങള്‍ ഉള്ളത്.മുസ്ലീങ്ങള്‍ വ്യക്തിപൂജയില്‍ വിശ്വസിക്കാത്തവരാണെന്നും അതുകൊണ്ട് അതാണ് നബിദിന ആശംസ നേരാതിരുന്നതിന് കാരണമെന്നും വി.മുരളീധരന്‍ പറയുന്നു.ഇന്ത്യയില്‍ ഇപ്പോള്‍ നബിദിനം ആഘോഷിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിന്റെ ഭാഗമാണെന്നും ബിജെപി നേതാവ് കുറ്റപ്പെടുത്തുന്നുണ്ട്.ക്രിസ്മസ് ആശംസ നേര്‍ന്ന തന്നോട് പലരും നബിദിന ആശംസ നേരാത്തതെന്താണെന്ന് മെസ്സേജിലൂടെ ചോദിച്ചതിനാലാണ് ഇത്തരത്തിലൊരു വിശദീകരണവുമായി രംഗത്തെത്തിയതെന്ന് അദ്ദേഹം പോസ്റ്റില്‍ പറഞ്ഞു.സംഭവം ഫേയ്‌സ്ബുക്കില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കും വിവാദബ്ഗള്‍ക്കുമാണ് വഴിവെച്ചിരിക്കുന്നത്.
മുരളീധരന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ് ചുവടെ:
എന്റെ ക്രിസ്മസ് ആശംസകൾ കണ്ടിട്ട് പലരും മെസ്സേജ് ചെയ്തിരിക്കുന്നു… എന്തുകൊണ്ടാണ് നബിദിനം ആശംസിക്കതിരുന്നതെന്ന്. ഞാൻ മനസ്സിലാക്കിയിരിക്കുന്നത് ശരിയാണെങ്കിൽ യഥാർത്ഥ ഇസ്ലാം മതവിശ്വാസികൾ വ്യക്തിപൂജയിൽ വിശ്വസിക്കാത്തവരും അതുകൊണ്ട് തന്നെ നബിദിനം ആഘോഷിക്കാത്തവരുമാണ്. ഇന്ന് ഇന്ത്യയിൽ കാണുന്ന ഈ ആഘോഷം ഒരു രാഷ്ട്രീയ മുതലെടുപ്പിന്റെ ഭാഗം മാത്രമല്ലെ?...