![](https://dailyindianherald.com/wp-content/uploads/2016/04/pinarayi.png)
പാലക്കാട്/കണ്ണൂര്‍: സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് ചുക്കാന്‍ പിടക്കുന്ന പ്രമുഖ നേതാക്കളായ വിഎസ് അച്യുതാനന്ദനും പിണറായി വിജയനും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
മലമ്പുഴയില്‍ നിന്ന് ജനവിധി തേടുന്ന പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പാലക്കാട് കളക്ടറേറ്റിലും ധര്‍മ്മടം മണ്ഡലത്തില്‍ മത്സരിക്കുന്ന സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ കണ്ണൂര്‍ കളക്ടറേറ്റിലുമാണു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.
വി എസ് അച്യുതാനന്ദന്‍ എന്ന പേരില്‍ ആരംഭിച്ച ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്റെ ഉദ്ഘാടനം പാലക്കാട് പ്രസ്‌ക്ലബ്ബില്‍ നിര്‍വഹിച്ചശേഷമാണു വി എസ് പത്രികാ സമര്‍പ്പണത്തിന് കലക്ടറേറ്റിലെത്തിയത്. നടനും സംവിധായകനുമായ എം ജി ശശിയാണു ആപ്ലിക്കേഷന്‍ പ്രകാശനം നിര്‍വഹിച്ചത്.
ചെങ്കുട ചൂടിയ പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായി എത്തിയായിരുന്നു പിണറായിയുടെ പത്രികാ സമര്‍പ്പണം. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളായ ഇപി ജയരാജന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, ടി വി രാജേഷ് എന്നിവരും പിണറായിയ്‌ക്കൊപ്പം പത്രിക നല്‍കി. സിപിഐ അസിസ്റ്റന്റ് സെക്രട്ടറി സി.എന്‍.ചന്ദ്രന്‍, സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം എം വിജയരാജന്‍, കെ.കെ.രാഗേഷ് തുടങ്ങിയവര്‍ ഇവരോടോപ്പമുണ്ടായിരുന്നു.
ഇ.കെ.നായനാര്‍, അഴീക്കോടന്‍ രാഘവന്‍, ചടയന്‍ ഗോവിന്ദന്‍ തുടങ്ങിയവരുടെ വസതികള്‍ സന്ദര്‍ശിച്ചശേഷമായിരുന്നു പിണറായിയുടെ പത്രികാസമര്‍പ്പണം. പ്രശസ്ത സാഹിത്യകാരന്‍ ടി പത്മനാഭനെയും പിണറായി സന്ദര്‍ശിച്ചു.