മുംബൈ: സോഷ്യല്‍ മീഡിയയില്‍ പലതരം ചലഞ്ചുകള്‍ ഉണ്ടാകാറുണ്ടെങ്കിലും കഴിഞ്ഞ ദിവസം നടി ശ്രീജിതയുടെ ചലഞ്ച് ആരാധകരെ ഞെട്ടിച്ചുകളഞ്ഞു. മൈനസ് 10 ഡിഗ്രി ചലഞ്ചുമായിട്ടാണ് നടി എത്തിയിരിക്കുന്നത്. കാശ്മീരിലെ ഗുല്‍മാര്‍ഗിലെ മഞ്ഞില്‍ നടിയുടെ ബിക്കിനി ഇട്ട് നില്‍ക്കുന്ന ചിത്രമാണ് മൈനസ് 10 ഡിഗ്രി ചലഞ്ചില്‍ പങ്കുവെച്ചിരിക്കുന്നത്. കദര്‍ശിയാന്‍ സിസ്റ്റേഴ്സിന്റെ മൈനസ് 10 ഡിഗ്രി ചലഞ്ചാണ് നടി ഏറ്റെടുത്തിരിക്കുന്നത്. എന്തായാലും നടിയുടെ മൈനസ് 10 ഡിഗ്രി ചലഞ്ച് ആരാധകര്‍ വൈറലാക്കി കഴിഞ്ഞു.