കോഴിക്കോട് :ബിജെപിയുടെ തീപ്പൊരി നേതാവായിരുന്ന വി വി രാജേഷ് ഉടന്‍ കോണ്ഗ്രസില്‍ ചേരുമെനന്‍ സൂചന .ബി ജെ പി സംഘടനാ ചുമതലകളില്‍ നിന്നും ഒഴിവാക്കിയ മുന്‍ സംസ്ഥാന സെക്രട്ടറിയും യുവ നേതാവും വക്താവുമായ വി വി രാജേഷ് മെഡിക്കല്‍ കോളെജ് അഴിമതി വിവാദത്തില്‍ പാര്ട്ടിയില്‍ മാറ്റി നിര്ത്തിയിരിക്കയാണ് . ഇതിനു മുന്നോടിയായി തിരുവന്തപുരത്തെ കോണ്‍ഗ്രസ്സിന്റെ പ്രമുഖ നേതാവുമായി വി വി രാജേഷ് രഹസ്യ ചര്‍ച്ച നടത്തിയതായാണ് വാര്‍ത്ത. കോണ്‍ഗ്രസ്സിലേക്ക് സംസ്ഥാന നേതാവായി ഉപാധികളില്ലാതെ രാജേഷിനെ പ്രവേശിപ്പിക്കാമെന്നാണ് രഹസ്യ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ തീരുമാനമെന്നാണ് സൂചന.
ബി ജെ പിയുടെ സംസ്ഥാന കേന്ദ്ര നേതൃത്വങ്ങള്‍ വെട്ടിലായ മെഡിക്കല്‍ കോഴ അഴിമതിയില്‍ പ്രബലരെ സംരക്ഷിക്കുകയും യുവനേതാവായ വി വി രാജേഷിനെ മാത്രം ബലിയാടാക്കുകയുമായിരുന്നു. ”തനിക്കെതിരെ നടപടിയെടുക്കും മുന്‍പ് തനിക്ക് റിപ്പോര്‍ട്ട് എവിടെ നിന്നും ലഭിച്ചു എന്നു കൂടി അന്വേഷിക്കണമെന്ന് രാജേഷ് അന്നു തന്നെ പറഞ്ഞിരുന്നു”. വി മുരളീധന്‍ പക്ഷത്തെ പ്രമുഖനായ വി വി രാജേഷിനെ പുറത്താക്കി ആരോപണ വിധേയനായ എം ടി രമേശിനെ പോലുള്ള മറ്റ് ബി ജെ പി പ്രമുഖരെ സംരക്ഷിച്ചതില്‍ പ്രതിഷേധിച്ചാണ് രാജേഷിന്റെ പുതിയ നീക്കം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട് മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ത്ഥിയായിരുന്നു രാജേഷ് . മുപ്പതിനായിരത്തിലേറെ വേട്ട് രാജേഷിന് ലഭിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്ത് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് രാജേഷില്‍ താല്‍പ്പര്യമുണ്ടെങ്കിലും പല പ്രമുഖര്‍ക്കും വിയോജിപ്പാണുള്ളെന്നും പറയപ്പെടുന്നു.രാജേഷ്തങ്ങള്‍ക്കൊരു പാരയാകുമോയെന്നാണ് ഇവരുടെ ഭയം.എന്നാല്‍ രാജേഷുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ഇത്തരമൊരു വാര്‍ത്ത പാടെ നിഷേധിക്കുന്നുണ്ടെങ്കിലും ബി ജെ പി അനുഭാവം പുലര്‍ത്തുന്ന ഒരു മാധ്യമമാണ് ഇ്തതരത്തിലൊരു വാര്‍ത്ത പുറത്ത് വിട്ടതെന്നതും ശ്രദ്ദേയമാണ്