ന്യൂഡല്‍ഹി: സിപിഎം പ്രാദേശിക നേതാവുള്‍പ്പെട്ട പീഡനക്കേസില്‍ ഇരയുടെ പേരുവെളിപ്പെടുത്തിയ സിപിഎം ജില്ലാ സെക്രട്ടറി കെ രാധാകൃഷണ്‍ കുടുങ്ങും. മാധ്യമ പ്രവര്‍ത്തകര്‍ പേര് വെളിപ്പെടുത്തുന്നത് ചൂണ്ടികാട്ടിയപ്പോഴും അഹങ്കാരപുര്‍വ്വം ഇരയെ അപമാനിക്കുകയായിരുന്നു. കെ രാധാകൃഷ്ണന്റെ നടപടി പാര്‍ട്ടി അണികളെ പോലും ഞെട്ടിച്ചു.
രാധാകൃഷ്ണനെതിരെ നടപടി ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയിലും പ്രതിഷേധം സജീവമാണ്. ഇതിനിടിയില്‍ ദേശിയ വനിതാ കമ്മീഷന്‍ ശക്തമായ നടപടിയുമായി മുന്നോട്ടാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.വെള്ളിയാഴ്ച്ച മാദ്ധ്യമപ്രവര്‍ത്തകരോട്, കേസില്‍ ആരോപണ വിധേയനായ സിപിഎം കൗണ്‍സിലര്‍ പി.എന്‍.ജയന്തനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത കാര്യം അറിയിക്കുന്നതിനിടെയാണ് രാധാകൃഷ്ണന്‍ ഇരയുടെ പേര് വെളിപ്പെടുത്തിയത്. ഇരയുടെ പേര് പറയരുതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടികാട്ടിയപ്പോള്‍ ജയന്തന്റെ പേര് പറയാമെങ്കില്‍ എന്തു കൊണ്ട് പരാതിക്കാരിയുടെ പേര് പറഞ്ഞുകൂടാ എന്നായിരുന്നു രാധാകൃഷ്ണന്റെ മറുചോദ്യം. രാധാകൃഷ്ണനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വെള്ളിയാഴ് ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. രാധാകൃഷ്ണന്റെ ഭാഗത്തു നിന്നുണ്ടായതു കുറ്റകരമായ വീഴ്ചയാണെന്നു ചൂണ്ടികാണിച്ചാണു കുമ്മനത്തിന്റെ പരാതി. സോഷ്യല്‍ മീഡിയ കാംപയിനെ തുടര്‍ന്ന് തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ആയിരകണക്കിന് പരാതികളാണ് ഇമെയല്‍ വഴി ലഭിച്ചിരിക്കുന്നത്. ഇതോടെ രാധാകൃഷ്ണനെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടിവരും.
ഇന്ത്യന്‍ ശിക്ഷാ നിയമം 228 എ ഉപവകുപ്പ് പ്രകാരം മാനഭംഗത്തിനിരയായ യുവതിയുടെയുടെ പേര് വെളിപ്പെടുത്തുന്നതു രണ്ടു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. സ്റ്റേഷന്‍ ജാമ്യത്തില്‍ പുറത്തിറങ്ങാനും കഴിയില്ല.
സ്പീക്കര്‍ പദവിയിലിരുന്നിട്ടുള്ള രാധാകൃഷ്ണന് നിയമത്തിന്റെ കാര്യത്തില്‍ അബന്ധം പറ്റി എന്നു പറയാനാകില്ല. ഇത്തരം ആരോപണം ഉന്നയിച്ചവരുടെ പേരു പറഞ്ഞാലെന്താ കുഴപ്പം എന്ന പ്രസ്താവന ഇതാണ് വ്യക്തമാക്കുന്നത്. ആരോപണവിധേയരായ പ്രതികളെക്കാള്‍ വലിയ കുറ്റമാണ് രാധാകൃഷ്ണന്‍ ചെയ്തിരിക്കുന്നതെന്നും കുമ്മനം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ചാനലുകള്‍ സംപ്രേഷണം ചെയ്ത വാര്‍ത്താ സമ്മേളനത്തിന്റെ തല്‍സമയ ദൃശ്യങ്ങള്‍ തെളിവായി സ്വീകരിക്കണമെന്നും ആവശ്യമുണ്ട്. പ്രതിയും സിപിഎം നേതാവുമായ ജയന്തന്റെ പേര് വെളിപ്പെടുത്താമെങ്കില്‍ പെണ്‍കുട്ടിയുടെ പേരു വെളിപ്പെടുത്തുന്നതും തെറ്റല്ലന്നായിരുന്നു കെ. രാധാകൃഷ്ണന്റെ വാദം.