ലണ്ടന്‍: സ്ത്രീകള്‍ പ്രസവത്തിന് ശേഷം യോനീ ഭാഗത്തിന്റെയും മൂത്രാശയത്തിന്റെയും ഇലാസ്തികത നഷ്ടപ്പെടാതിരിക്കാന്‍ നടത്തുന്ന ചികിത്സയാണ് യോനിയില്‍ മെഷ് ഘടിപ്പിക്കുകയെന്നത്. പ്ലാസ്റ്റിക് കൊണ്ട് തീര്‍ത്തൊരു പാളി യോനിയിലേക്ക് കടത്തി തുന്നുന്നതാണ് ചികിത്സ.
ഡ്രിങ്ക്‌സ് ബോട്ടിലുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന മെറ്റീരിയല്‍ ഉപയോഗിച്ചാണ് ഇത് ഉണ്ടാക്കുന്നത്. 2012 ലെ ഗവണ്‍മെന്റ് റിപ്പോര്‍ട്ട് പ്രകാരം യു.കെ യില്‍ മാത്രം 15000 സ്ത്രീകള്‍ക്ക് ആ സര്‍ജറി ചെയ്തതായാണ് റിപ്പോര്‍ട്ട്.ദീര്‍ഘകാലം തുടര്‍ച്ചയായി വേദന, ലൈംഗിക ബന്ധത്തിന് തടസ്സം, മുറിവുകള്‍ ഉണ്ടാക്കുക, ഇണയുടെ ലൈംഗികാവയവങ്ങള്‍ക്ക് ക്ഷതമേല്‍ക്കുക വരെ ഈ ചികിത്സയുടെ പാര്‍ശ്വഫലമായി സംഭവിക്കുന്നുവെന്ന് അന്താരാഷ്ട്ര പഠനങ്ങള്‍ വെളിപ്പെടുത്തി.
പലപ്പോഴും ശസ്ത്രക്രിയക്ക് ശേഷം തിരിച്ചെത്തുന്നവരില്‍ മിക്കവര്‍ക്കും സാരമായ മുറിവുകള്‍ ഉണ്ടാവാറുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. വേദനയായി എത്തുന്നവര്‍ക്ക് ചില ആശുപത്രികള്‍ ഓവ്‌സറ്റിന്‍ ക്രീമുകള്‍ നല്‍കി മടക്കുമെന്നും ഇവര്‍ പറയുന്നു.കൃത്യമായ സാങ്കേതിക പഠനത്തിന് ശേഷമല്ല ഈ മെഷുകള്‍ നിര്‍മ്മിക്കുന്നത് എന്ന് വളരെ മുമ്പ് നടന്ന പഠനങ്ങളില്‍ പറയുന്നു. മെഷുകള്‍ പലപ്പോഴും ക്ലിനിക്കല്‍ ടെസ്റ്റുകള്‍ക്കും വിധേയമാകുന്നില്ലെന്നതും പ്രധാനകാരണമാണ്.
അതേസമയം സ്ത്രീ ശരീരത്തിന്റെ ആരോഗ്യത്തില്‍ യോനിയാരോഗ്യം പ്രധാനപ്പെട്ടതാണ്. വേണ്ട പരിചരണം നല്‍കിയില്ലെങ്കില്‍ അണുബാധയടക്കമുള്ള പ്രശ്‌നങ്ങള്‍ വഴി പ്രത്യുല്‍പാദനവ്യവസ്ഥയെ വരെ ബാധിയ്ക്കാവുന്ന ഒന്നാണിത്.75 ശതമാനം സ്ത്രീകള്‍ക്കും ജീവിതത്തില്‍ ഒരിക്കലെങ്കിലും വജൈനല്‍ ഇ്ന്‍ഫെക്ഷന്‍ ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.യോനിയുടെ ആരോഗ്യം ശരിയല്ലെങ്കില്‍ ശരീരം തന്നെ പലവിധ ലക്ഷണങ്ങളും കാണിയ്ക്കും. ഇവയെക്കുറിച്ചു കൂടുതലറിയൂ,
യോനിയില്‍ ചൊറിച്ചില്‍, പുകച്ചില്‍ എന്നിവയനുഭവപ്പെടുന്നത് ബാക്ടീരിയില്‍ അണുബാധ കാരണമാണ്. വജൈനല്‍ ആരോഗ്യം സംരക്ഷിയ്ക്കുന്ന നല്ല ബാക്ടീരിയകളുടെ എണ്ണത്തേക്കാള്‍ ചീത്ത ബാക്ടീരിയകള്‍ കൂടമ്പോഴാണ് ഇതുണ്ടാകുന്നത്. പുകച്ചിലും ചൊറിച്ചിലും ദുര്‍ഗന്ധവും ബാക്ടീരിയല്‍ അണുബാധയ്ക്കുണ്ടാകും. വൈറല്‍ അണുബാധയ്ക്ക് ഇതേ ലക്ഷണങ്ങളെങ്കിലും ദുര്‍ഗന്ധമുണ്ടാകില്ല. ഈ ഭാഗത്തുപയോഗിയ്ക്കുന്ന സോപ്പിലോ ക്രീമിലോ മറ്റുമുണ്ടാകുന്ന കെമിക്കല്‍ അലര്‍ജി കാരണവും ചൊറിച്ചിലുണ്ടാകാം.
ദുര്‍ഗന്ധത്തോടു കൂടിയ യോനീസ്രവം ബാക്ടീരിയല്‍ വജൈനോസിസ് എന്ന രോഗത്തിന്റെ ലക്ഷണമാണ്. പ്രത്യേകിച്ചു ലൈംഗികബന്ധത്തിനു ശേഷം. ഗര്‍ഭകാലത്ത് ഈ രോഗമുണ്ടാകുന്നത് മാസം തികയാതെയുള്ള പ്രസവത്തിനു വരെ കാരണമായേക്കാം. ലൈംഗികജന്യരോഗങ്ങള്‍ പകരുന്നതിനും ഇത് കാരണമാകും. നിറഭേദത്തില്‍ യോനീസ്രവമെന്നത് വജൈനയുടെ ആരോഗ്യത്തിനായുള്ള ശരീരത്തിന്റെ തന്റെ സംരക്ഷണവലയമാണ്. സാധാരണ ഗതിയില്‍ ഇത് വെളുത്തു നിറത്തിലാണ് കാണപ്പെടുക. ഈ സ്രവം ബ്രൗണ്‍, ചുവന്ന നിറഭേദത്തില്‍ കാണപ്പെടുന്നത് മാസമുറയോടനുബന്ധിച്ചു സാധാരണമാണ്. അല്ലാത്തപക്ഷം ഇത് സെര്‍വിക്കല്‍ ക്യാന്‍സര്‍ ലക്ഷണവുമാകാം. ഗര്‍ഭകാലത്തിന്റെ തുടക്കത്തില്‍ ഇത് അബോര്‍ഷന്‍ ലക്ഷണവുമാകാം. പച്ച കലര്‍ന്ന വെളുത്ത നിറത്തോടെയുള്ളത് ട്രൈക്കോമോണിയാസിസ് എന്ന ലൈംഗികരോഗലക്ഷണമാകാം. വെളുപ്പു നിറത്തില്‍ കൊഴുപ്പില്ലാത്തത്, ചാര, മഞ്ഞ നിറത്തിലെ സ്രവം എന്നിവ ബാക്ടീരിയല്‍ വജൈനോസിസ് ലക്ഷണമാകാം.
വജൈനയില്‍ ചൊറിച്ചിലും ചുവന്നു തടിയ്ക്കലുമെല്ലാം ഫംഗല്‍ അണുബാധയാകാം. യോനീഭാഗത്തെ നനവും വൃത്തിക്കുറവുമെല്ലാമാണ് കാരണങ്ങള്‍. ബ്ലീഡിംഗുണ്ടാകുന്നത് മാസമുറ സമയത്തല്ലാതെ ബ്ലീഡിംഗുണ്ടാകുന്നത് രോഗലക്ഷണമാണ്. മെനോപോസായ സ്ത്രീകള്‍ക്ക് 12 മാസശേഷം ബ്ലീഡിംഗുണ്ടാകുന്നതും ശ്രദ്ധിയ്ക്കണം. ഇവ ക്യാന്‍സര്‍, എന്‍ഡോമെട്രിയല്‍ പോളിപ്‌സ് രോഗങ്ങളുടെ ലക്ഷണമാകാം. സെക്‌സിനിടയിലോ ശേഷമോ ബ്ലീഡിംഗെങ്കില്‍ സെക്‌സിനിടയിലോ ശേഷമോ ബ്ലീഡിംഗെങ്കില്‍ അണുബാധ, പ്രസവസമയത്തുണ്ടായ വജൈനല്‍ മുറിവ്, യോനിയിലെ വരള്‍ച്ച, ലൈംഗികരോഗങ്ങള്‍ എ്ന്നിവയുടെ ലക്ഷണവുമാകാം.
വജൈനയിലെ വരള്‍ച്ച മെനോപോസ് സമയത്തുണ്ടാകാം. ഈസ്ട്രജന്‍ ഹോര്‍മോണ്‍ കുറവാകുന്നതാണ് കാരണം. അണുബാധ പോലുള്ള രോഗങ്ങള്‍ കാരണം ഇതുണ്ടാകാം. വജൈനല്‍ ഡ്രൈനസ് അണുബാധയ്ക്കു വഴിയൊരുക്കും. അമിതമായ യോനീസ്രവം അമിതമായ യോനീസ്രവം അപൂര്‍വമായുണ്ടാകുന്നത് ഭയപ്പെടാനില്ല. കാരണം ഇത് യോനി വൃത്തിയാക്കാനുള്ള ശരീരത്തിന്റെ പ്രക്രിയയാണ്. എന്നാല്‍ ഇത് അമിതമാകുന്നത് യോനീരോഗലക്ഷണമാകാം.