സ്വന്തം ലേഖകൻ
കോട്ടയം: അടിയന്തരാവസ്ഥയുടെ നേർമുഖമായിരുന്നു വൈക്കം ഗോപകുമാറെന്നും മരണ സമയംവരെയും അടിയന്തരാവസ്ഥയുടെ ക്രൂരമർദ്ധനത്തെപ്പറ്റി വിവരിക്കുമ്പോഴും യൗവ്വനമുള്ള സമരപോരാളിതന്നെയായിരുന്നെന്ന് ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് അഡ്വ.നോബിൾ മാത്യു അഭിപ്രായപ്പെട്ടു.
വൈക്കം ഗോപകുമാർ -ൻ്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കോട്ടയത്ത് നടത്തിയ അനുസ്മരണയോഗവും പുഷ്പാർച്ചനയും ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
ത്യാഗോജ്വല ജീവിതത്തിലൂടെ പൂർണ്ണ സമർപ്പണത്തിൻ്റെ പര്യായമായി പ്രവർത്തിച്ച വൈക്കം ഗോപകുമാർ പുതുതലമുറയിലെ സംഘ പ്രവർത്തകർക്കും ബി.ജെ.പി പ്രവർത്തകർക്കും വഴികാട്ടിയാണെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.
ബി.ജെ.പി ജില്ലാ സെക്രട്ടറി ലാൽകൃഷ്ണ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡൻ്റ് അഖിൽ രവീന്ദ്രൻ,ജില്ലാ പ്രസിഡൻ്റ് സോബിൻ ലാൽ, ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡൻ്റ് അനിൽകുമാർ ടി.ആർ, ജന:സെക്രട്ടറി വി പി മുകേഷ് തുടങ്ങിയവർ സംസാരിച്ചു.