വൈക്കം വിജയലക്ഷ്മിയ്ക്കു കാഴ്ച തിരികെ ലഭിക്കുമെന്ന പ്രചാരണം: രണ്ടു പ്രമുഖ പത്രങ്ങൾക്കെതിരെ പരാതിയുമായി കുടുംബം

സ്വന്തം ലേഖകൻ

വൈക്കം: കാഴ്ച തിരികെ ലഭിക്കുമെന്ന രീതിയിൽ പ്രചാരണം നടത്തിയ രണ്ടു പ്രമുഖ മാധ്യമങ്ങൾക്കെതിരെ പരാതിയുമായി ഗായിക വൈക്കം വിജയലക്ഷ്മിയുടെ കുടുംബം. കേരള കൗമുദി, സുപ്രഭാതം പത്രങ്ങൾക്കെതിരെയാണ് പരാതിയുമായി വൈക്കം വിജയലക്ഷ്മിയും കുടുംബവും രംഗത്ത് എത്തിയിരിക്കുന്നത്. കേസ് അടക്കമുള്ള നടപടികളുമായി മുന്നോട്ടു പോകേണ്ടെങ്കിൽ പരസ്യമായി ഖേദം പ്രകടിപ്പിക്കുകയോ, തുടർവാർത്തകൾ നൽകാതിരിക്കുകയോ വേണമെന്നാണ് കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്.
ജന്മനാ കാഴ്ചയില്ലാത്ത വൈക്കം വിജയലക്ഷ്മിയ്ക്കു കാഴ്ച തിരിച്ചു ലഭിക്കാൻ തുടങ്ങുന്നതായും ഇവരുടെ കണ്ണിൽ പ്രകാശത്തിന്റെ തിളക്കം കണ്ടു തുടങ്ങിയതായും ഇവരെ ചികിത്സിക്കുന്ന ഡോക്ടർ ദമ്പതിമാരായ ശ്രീകുമാറും ശ്രീവിദ്യയുമാണ് ഫെയ്‌സ്ബുക്കിലൂടെ ആദ്യം പ്രചരിപ്പിച്ചത്. ഈ ഫെയ്‌സ്ബുക്ക്ിലെ ഈ പോസ്റ്റിനു പിന്നാലെ സുപ്രഭാതം, ദിനപത്രവും കേരള കൗമുദിയുമാണ് ഈ വാർത്ത വൻ പ്രാധാന്യത്തോടെ നൽകിയത്. തുടർന്നു നിരവധി ഓൺലൈൻ മാധ്യമങ്ങളും ഈ വാർത്ത പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. ഇതേ തുടർന്നാണ് വാർത്തയ്‌ക്കെതിരെ കുടുംബാംഗങ്ങൾ പരാതിയുമായി രംഗത്ത് എത്തിയത്.
പത്രങ്ങളിൽ വാർത്ത കണ്ടതോടെ വാർത്തയുടെ നിജ്സ്ഥിതി അറിയുന്നതിനായി പ്രമുഖ ചാനലുകളിലെ മാധ്യമപ്രവർത്തകർ വിജയലക്ഷ്മിയുടെ കുടുംബത്തെ ഫോണിൽ ബന്ധപ്പെട്ടു. ഇതേ തുടർന്നാണ് ഇവർ പ്രതിഷേധവുമായി നേരിട്ടു പത്രങ്ങളുടെ ഓഫിസുകളിൽ എത്തിയത്. ചികിത്സ തുടങ്ങിയ ആദ്യ ദിവസങ്ങളിൽ കണ്ണിൽ നേരിയ പ്രകാശത്തിന്റെ രൂപത്തിൽ വെള്ള വെളിച്ചം കണ്ടെങ്കിലും ഇത് കാഴ്ച ലഭിക്കുന്നതിന്റെ സൂചനയാണെന്നു പറയാൻ സാധിക്കില്ലെന്നു ഡോക്ടർമാർ തന്നെ വിശദീകരിച്ചിട്ടുണ്ടെന്നാണ് കുടുംബം ഇപ്പോൾ അറിയിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top