മലയാളികളുടെ ഇഷ്ട ഗായിക വൈക്കം വിജയലക്ഷ്മി ഇന്ന് വിവാഹിതയാകും. വൈക്കം മഹാദേവക്ഷേത്രത്തില്‍ രാവിലെ 10.30-നും 11.30-നും ഇടയ്ക്കുള്ള ശുഭ മുഹൂര്‍ത്തത്തിലാണ് വിവാഹം. മിമിക്രി കലാകാരനും ഇന്റീരിയര്‍ ഡെക്കറേഷന്‍ കരാറുകാരനുമായ പാലാ പുലിയന്നൂര്‍ കൊച്ച് ഒഴുകയില്‍ നാരായണന്‍ നായരുടേയും ലൈലാ കുമാരിയുടേയും മകനായ എന്‍.അനൂപാണ് വരന്‍.
ഉഷാ നിവാസില്‍ മുരളീധരന്റേയും വിമലയുടെയും ഏക മകളാണ് വിജയലക്ഷ്മി. പാലാ പുലിയന്നൂര്‍ കൊച്ച് ഒഴുകയില്‍ നാരായണന്‍ നായരുടേയും ലൈലാ കുമാരിയുടേയും മകനാണ് വരനായ എന്‍.അനൂപ്.
വ്യത്യസ്തമായ ആലാപന ശൈലി കൊണ്ട് ഗാനാലാപനരംഗത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച കലാകാരിയുടെ ഹൃദയം കീഴടക്കിയ അനൂപും കലാകരനാണ്. അനൂപ് രണ്ട് വര്‍ഷം മുമ്പ് വിജിയുടെ വീടിനടുത്തുള്ള കുടുംബ ക്ഷേത്രത്തിലെത്തിയപ്പോഴാണ് ഇരുവരും പരിചയപ്പെട്ടത്. കുടുംബങ്ങള്‍ തമ്മില്‍ അടുത്തപ്പോള്‍ അനൂപ് തന്നെയാണ് വിവാഹഭ്യര്‍ഥന മുന്നോട്ട് വച്ചത്.