നാടിനൊപ്പം വിദ്യാർത്ഥികൾക്കായി എൻജിഒ യൂണിയനും;ഡിജിറ്റൽ പഠനോപകരണങ്ങളുടെ കൈമാറ്റം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും

സ്വന്തം ലേഖകൻ

കോട്ടയം: വിദ്യാർത്ഥികൾക്കായി എൻജിഒ യൂണിയൻ സമാഹരിച്ച ഡിജിറ്റൽ പഠനോപകരണങ്ങൾ നാളെ (19 തിങ്കൾ) കൈമാറുന്നു. സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. കോട്ടയം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സുജയ എൻ പഠനോപകരണങ്ങൾ ഏറ്റുവാങ്ങും. തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ ആർ അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ എസ് നായർ അഭിവാദ്യം ചെയ്തു സംസാരിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാനത്ത് ഒട്ടാകെ 2.5 കോടി രൂപയുടെ ഡിജിറ്റൽ പഠനോപകരണങ്ങളാണ് എൻജിഒ യൂണിയൻ സംഭാവന ചെയ്യുന്നത്. കോവിഡ് കാലത്തും ആധുനിക വിദ്യാഭ്യാസരംഗത്തും വിദ്യാർത്ഥികളുടെ ഏറ്റവും പ്രധാന പഠനസഹായി ഇന്റർനെറ്റും ഡിജിറ്റൽ പഠനോപകരണങ്ങളുമാണ്. പൊതുവിദ്യാലയങ്ങളിലെ പല പാവപ്പെട്ട വിദ്യാർത്ഥികൾക്കും ഡിജിറ്റൽ പഠനോപകരണങ്ങളുടെ വില താങ്ങാനാവാത്ത സാഹചര്യത്തിൽ എൻജിഒ യൂണിയന്റെ സഹായത്തിന് മതിപ്പേറെയാണ്.

Top