കൊച്ചി: പകര്‍ച്ചവ്യാധിയെ തുടര്‍ന്നുണ്ടായ ഒറ്റപ്പെടലിന്റെ നീണ്ട ഇടവേളയ്ക്കു ശേഷം വരുന്ന വാലന്റൈന്‍ ദിന ആഴ്ചയില്‍ ഗോഐബിബോയുടെ ബുക്കിങില്‍ ദമ്പതീ സൗഹൃദ ഹോട്ടലുകള്‍ക്ക് തിരക്കേറി. തടസങ്ങളില്ലാതെ ബുക്ക് ചെയ്യാവുന്ന ശുചിത്വമുള്ളതും സുരക്ഷിതവുമായ ദമ്പതീ സൗഹൃദ ഹോട്ടലുകളോടാണ് യുവ ദമ്പതികള്‍ക്ക് പ്രിയമേറെ. 70 ശതമാനം ബുക്കിങ്ങുകളും ഇത്തരം ഹോട്ടലുകള്‍ക്കായിരുന്നു. വാലന്റൈന്‍ ദിനം അടുക്കുമ്പോള്‍ തിരക്ക് ഇനിയും ഏറും.
2020 ജൂണില്‍ അണ്‍ലോക്ക് ആരംഭിച്ചതു മുതല്‍ ബുക്കിങ്ങില്‍ മാസന്തോറും 40 ശതമാനം വര്‍ധന സ്ഥിരമായി ഉണ്ടാകുന്നുണ്ട്. കൊച്ചി, ജയ്പൂര്‍, ചണ്ഡീഗഢ്, ലക്‌നൗ, വിശാഖപട്ടണം, ഗോഹട്ടി, ഭൂവനേശ്വര്‍, വഡോദര, പാട്‌ന, ഇന്‍ഡോര്‍ തുടങ്ങിയ രണ്ടാം നിര നഗരങ്ങളില്‍ നിന്നുള്ള ദമ്പതികളാണ് ബുക്കിങ്ങില്‍ മുന്നില്‍. ടയര്‍1, 2 തലത്തിലുള്ള നഗരങ്ങള്‍ രാത്രി റൂം ബുക്കിങ് പങ്കിടുമ്പോള്‍ (36.5 ശതമാനം), ടയര്‍ 3 നഗരങ്ങളില്‍ 27 ശതമാനം ദമ്പതികള്‍ മാത്രമാണ് ഗോഐബിബോ പ്ലാറ്റ്‌ഫോമില്‍ രാത്രി റൂം ബുക്ക് ചെയ്യുന്നത്. ഗോവ, ജയ്പൂര്‍, ഡിഘ, മണാലി തുടങ്ങിയവയാണ് പ്രിയപ്പെട്ട യാത്രാ ലക്ഷ്യങ്ങള്‍.
ജൂണില്‍ അണ്‍ലോക്ക് തുടങ്ങിയ ശേഷം കൊച്ചിയില്‍ ബുക്കിങ് വര്‍ധന 45 ശതമാനമാണ്. റാഡിസണ്‍ ബ്ലൂ പോലുള്ള കേന്ദ്രങ്ങളും മറ്റ് റൊമാന്റിക് റിട്രീറ്റുകളുമാണ് നഗരത്തിലെ പ്രിയപ്പെട്ട സങ്കേതങ്ങള്‍. പങ്കാളികളോടൊപ്പം വാരാന്ത്യം ചെലവിടാന്‍ ആലോചിക്കുന്നവര്‍ ലക്ഷ്യമിടുന്നത് ഊട്ടി, കണ്ണൂര്‍ പോലുള്ള സ്ഥലങ്ങളാണ്.
വാലന്റൈന്‍ ദിനത്തില്‍ സുരക്ഷിതമായ, ചെലവു കുറഞ്ഞ ദമ്പതീ സൗഹൃദ ഇടം വാഗ്ദാനം ചെയ്യുന്നതിലൂടെ കാമബാണന്റെ ഭാഗമാണ് ഗോഐബിബോയുടേതെന്നും അണ്‍ലോക്ക് ആരംഭിച്ചതു മുതല്‍ ദമ്പതീ സൗഹൃദ വിഭാഗത്തിലുണ്ടായ വളര്‍ച്ച പകര്‍ച്ചവ്യാധിക്കിടയിലും സുരക്ഷിതത്വത്തിലും സൗകര്യത്തിലുമുള്ള ഉപഭോക്താക്കളുടെ വിശ്വാസമാണ് വ്യക്തമാക്കുന്നതെന്ന് ഗോഐബിബോ ഗ്രൂപ്പ് ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ സുനില്‍ സുരേഷ് പറഞ്ഞു.
ഹോട്ടല്‍ ബുക്കിങ് രീതികളെക്കുറിച്ച് ഗോഐബിബോ നടത്തിയ പഠനത്തില്‍ ദമ്പതീ സൗഹൃദ ഹോട്ടലുകള്‍ ബുക്ക് ചെയ്യുന്ന 70 ശതമാനം പേരും യാത്രയ്ക്ക് ഒരു ദിവസം മുമ്പോ ചെക്ക് ഇന്‍ ചെയ്യുന്നതിന് മുമ്പോ വിളിച്ച് ഉറപ്പു വരുത്താറുണ്ടെന്ന് കണ്ടെത്തി. 78 ശതമാനവും ഒരു ദിവസത്തേക്കാണ് ബുക്ക് ചെയ്യാറുള്ളത്. ചിലര്‍ ത്രീ സ്റ്റാര്‍ തെരഞ്ഞെടുക്കുന്നു, ചിലര്‍ ബജറ്റ് ഹോട്ടലുകളാണ് താല്‍പര്യപ്പെടുന്നത്. സ്‌നേഹത്തിന്റെ മാസാചരണത്തോട് അനുബന്ധിച്ച് ഗോഐബിബോ ‘ലവ് യുവര്‍ വേ’ എന്നൊരു പ്രചാരണം അവതരിപ്പിച്ചിട്ടുണ്ട്. കയില്‍ സ്മാര്‍ട്ട്‌ഫോണുമായി ജനിക്കുന്ന തലമുറയുടെ പ്രണയ ഭാഷയ്ക്ക് ജീവന്‍ നല്‍കുന്നതാണ് പ്രചാരണം.