കണ്ണൂര്‍: വളപട്ടണം സര്‍വ്വീസ് സഹകരണ ബാങ്ക് വായ്പാ തിരിമറിയുമായി ബന്ധപ്പെട്ട് 10 പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുന്‍ ബാങ്ക് പ്രസിഡണ്ട് ടി സൈഫുദ്ദീന്‍, സെക്രട്ടറി എം പി ഹംസ, അംഗങ്ങളായ എ പി സിദ്ദീഖ്, കെ കൃഷ്ണന്‍, കെ എം താജുദ്ദീന്‍, പി ഇസ്മായില്‍, അബ്ദുല്‍ ഷുക്കൂര്‍, താളിക്കാവിലെ കെ വി ഇബ്രാഹിം, കെ പി ജംഷീര്‍ എന്നിവരെയാണ് കണ്ണൂര്‍ ഡി വൈ എസ് പി പി സദാനന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്.
വടകര സ്വദേശിനി നൂര്‍ജഹാന്റെ പേരില്‍ വ്യാജമായി ഇവര്‍ ലോണെടുത്തതായും പോലീസ് പറഞ്ഞു. മുതലും പലിശയുമടക്കം 50,000 രൂപ തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ക്ക് ബാങ്കില്‍ നിന്ന് കഴിഞ്ഞദിവസം നോട്ടീസ് വന്നപ്പോഴാണ് ഇവരുടെ പേരില്‍ ലോണെടുത്ത കാര്യം അറിയുന്നത്. ഇതിനെ തുടര്‍ന്ന് യുവതി പോലീസില്‍ നല്‍കിയ പരാതിയിലാണ് ഇന്ന് കാലത്ത് വീടുകളില്‍ വെച്ച് ഇവരെ അറസ്റ്റ് ചെയ്തത്.
നേരത്തെ 10 കോടിയോളം രൂപ വായ്പാ തട്ടിപ്പ് നടത്തി കൈവശപ്പെടുത്തി എന്ന കേസ് നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു. ചതുപ്പ് നിലം വിലകൂട്ടി കാണിച്ച് പണയപ്പെടുത്തി ലോണെടുക്കുകയും ഈ ലോണ്‍ നിലനില്‍ക്കെ തന്നെ രേഖയുടെ പകര്‍പ്പെടുത്ത് മറ്റൊരു ബാങ്കില്‍ നിന്ന് വായ്പയെടുക്കുകയായിരുന്നുവെന്നാണ് കേസ്. ബാങ്കില്‍ പണയം വെച്ച സ്വര്‍ണ്ണം മറ്റ് ബാങ്കുകളില്‍ പണയപ്പെടുത്തി ലോണെടുത്തതായും പരാതിയുണ്ടായിരുന്നു. ഇത്തരത്തില്‍ 10 കോടിയിലധികം രൂപയാണ് ഇവര്‍ വിവിധ ബാങ്കുകളില്‍ നിന്നായി നേരത്തെ ലോണ്‍ തരപ്പെടുത്തിയിരുന്നതത്രെ. 20062011 കാലയളവിലാണ് സംഭവം.
ഈ സംഭവത്തില്‍ നേരത്തെ ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് ജോ.രജിസ്ട്രാറുടെ ഉത്തരവ് പ്രകാരം രണ്ട് മാസം മുമ്പ് ഭരണസമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തുകയും യു ഡി എഫ് തന്നെ അധികാരത്തില്‍ വരികയും ചെയ്തിരുന്നു.