വാളയാര്‍ പീഡനം; ​പൊലീസ് ​ചോദ്യം ചെയ്ത യുവാവ്​ ആത്മഹത്യ ചെയ്തു

വാളയാര്‍ പീഡനത്തില്‍ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്ത യുവാവ് ആത്മഹത്യ ചെയ്തു. അട്ടപ്പള്ളം സ്വദേശി പ്രവീണ്‍ (25) ആണ് ആത്മഹത്യ ചെയ്തത്. മൂന്ന് തവണ ഇയാളെ ചോദ്യം ചെയ്യനായി സ്റ്റേഷനില്‍ വിളിച്ച് വരുത്തിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് മരിച്ച പെണ്‍കുട്ടികളുടെ അയല്‍വാസിയായ 17കാരന്‍ ഉള്‍പ്പെടെ അഞ്ച് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, പെണ്‍കുട്ടികളുടെ മരണം സംബന്ധിച്ച് ദുരൂഹത നീക്കാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. വാളയാര്‍ അട്ടപ്പള്ളത്ത് ജനുവരി 13നും മാര്‍ച്ച് നാലിനുമാണ് 13 വയസ്സുള്ള പെണ്‍കുട്ടിയെയും ഒമ്പത് വയസുള്ള സഹോദരിയെയും വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇരുവരും പീഡിപ്പിക്കപ്പെട്ടിരുന്നതായി പിന്നീട് തെളിഞ്ഞിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

6

Top