സഹോദരിമാര്‍ ലൈംഗീക ചൂഷണത്തിനിരയായി; പെണ്‍കുട്ടികളുടെ മരണം കൊലപാതരമെന്ന് സൂചന; പ്രതികളെ രക്ഷിച്ചത് പോലീസ്

പാലക്കാട്: ആത്മഹത്യചെയ്ത സഹോദരിമാര്‍ ലൈംഗീക ചൂഷണിത്തിന് ഇരയായിരുന്നുവെന്ന് പോലീസ്. ഇതോടെ ഇവരുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. വാളയാര്‍ അട്ടപ്പള്ളത്ത് രണ്ടു മാസത്തിനിടെ വീട്ടില്‍ ഒരേ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സഹോദരിമാര്‍ ലൈംഗികചൂഷണത്തിന് ഇരയായെന്ന് വ്യക്തമായി. ഒന്നര മാസം മുമ്പ് പതിനാലുകാരി തൂങ്ങിമരിച്ചതിനു പിന്നാലെ വീട്ടില്‍ അനിയത്തിയേയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പതിനാലുകാരിയ പീഡനത്തിനിരയായ വിവരം പോലീസ് മറച്ചുവച്ചതും ദുരൂഹത ഉയര്‍ത്തുന്നുണ്ട്.

അമ്മ ഭാഗ്യവതിക്കും രണ്ടാനച്ഛന്‍ ഷാജിക്കുമൊപ്പമാണ് ഇവര്‍ കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം മരിച്ച ഒമ്പതു വയസുകാരി ശരണ്യയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചു. ആത്മഹത്യയാണെന്ന സൂചനകളാണ് പ്രാഥമികമായി ലഭിച്ചതെങ്കിലും റിപ്പോര്‍ട്ട് വിശദമായി പഠിച്ച ശേഷമേ പൊലീസ് അന്തിമനിഗമനത്തിലെത്തൂവെന്നാണ് സൂചന. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആത്മഹത്യയെന്ന് വ്യക്തമായി പറഞ്ഞിട്ടുള്ളതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സൂചന നല്‍കി. പാലക്കാട് കഞ്ചിക്കോട് ഭാഗ്യവതിയുടെ മകള്‍ ശരണ്യ (9) യെയാണ് വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിമരണത്തിനപ്പുറം ശരണ്യയുടെ മൃതദേഹത്തില്‍നിന്ന് അന്വേഷണ വിധേയമാക്കേണ്ട തെളിവുകളൊന്നും ലഭിച്ചില്ല

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു വീട്ടിലെ സഹോദരിമാരായ രണ്ടു പെണ്‍കുട്ടികള്‍ ഒരേ രീതിയില്‍ 52 ദിവസത്തിനുള്ളില്‍ ആത്മഹത്യ ചെയ്യണമെങ്കില്‍ വ്യക്തമായ കാരണമുണ്ടെന്നാണ് ബന്ധുക്കളും നാട്ടുകാരും പോലീസും ഒരുപോലെ സംശയിക്കുന്നത്. രണ്ടാനച്ഛന്‍ ഷാജിയാണ് ശരണ്യയെ തൂങ്ങിമരിച്ച നിലയില്‍ ആദ്യം കണ്ടത്. ജനുവരി 12 ന് ശരണ്യയുടെ ചേച്ചി കൃതിക (14) യെ ഇതേസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ആ ദിവസം മൂന്നരയോടെ വീട്ടില്‍ നിന്ന് ഒരാള്‍ ഇറങ്ങി പോകുന്നത് കണ്ടതായി ശരണ്യ പൊലീസിന് മൊഴി നല്‍കിയിരുന്നു.

കൃതികയുടെ മൃതദേഹം കണ്ടെത്തുന്നതിന് തൊട്ടുമുമ്പ് രണ്ട് അപരിചിതര്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയെന്ന് ശരണ്യ മൊഴി നല്‍കിയെങ്കിലും പൊലീസ് ഗൗരവമായ അന്വേഷണം നടത്തിയിരുന്നില്ല. എന്നാല്‍ കൃതികയെ ലൈംഗികചൂഷണത്തിന് ഇരയാക്കിയെന്ന സൂചനയില്‍ അയല്‍വാസി, ബന്ധു എന്നിവരെ പൊലീസ് കഴിഞ്ഞ ദിവസം ചോദ്യംചെയ്തു. കൃതികയുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. കുട്ടികളുമായി അടുപ്പമുള്ള ബന്ധുക്കള്‍, സഹപാഠികള്‍ എന്നിവരുടെ മൊഴിയെടുക്കുന്നുണ്ട്. പാലക്കാട് എ.സി.പി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

14 വയസുകാരി കൃതിക മരിച്ച ദിവസം വൈകിട്ട് ഇളയസഹോദരി ശരണ്യ ആടിനേ തീറ്റിയതിനു ശേഷം വീട്ടില്‍ തിരിച്ചു വന്നപ്പോള്‍ കറുത്ത വസ്ത്രം ധരിച്ച് മുഖം മൂടിയ രണ്ടു പേര്‍ വീട്ടില്‍ നിന്ന് ഇറങ്ങി പോകുന്നതു കണ്ടു എന്നു പറയുന്നു. മാത്രമല്ല ആ ദിവസം തന്നെ വൈകിട്ട് മൂന്നുമണിയോടെ തലമൊട്ടയടിച്ച ഒരാള്‍ വീട്ടില്‍ നിന്നു പോകുന്നതു കണ്ടതായി സമീപ വാസിയായ സ്ത്രീയും പറയുന്നു. എന്നാല്‍ ഇത്തരത്തില്‍ മൊഴി പൊലീസിന് ലഭിച്ചിട്ടില്ല.

കട്ടിലില്‍ കയറി നിന്നാലും വീടിന്റെ ഉത്തരത്തില്‍ കൈയെത്തുക പ്രയാസമാണെന്നിരിക്കെ ഇരുവരുടെയും മരണത്തില്‍ ദുരൂഹത നിലനില്‍ക്കുകയാണ്. അച്ഛനും അമ്മയും വാര്‍ക്കപ്പണി കഴിഞ്ഞ് വരുന്നതിന് തൊട്ടുമുമ്പാണ് രണ്ട് മരണവും. മുത്തശ്ശിയും ഏഴു വയസുള്ള സഹോദരനും ആട് മെയ്ക്കാന്‍ പോയ നേരത്താണ് രണ്ട് സംഭവവും. ഭാഗ്യവതിയുടെ ആദ്യ ഭര്‍ത്താവിലെ മകളാണ് കൃതിക. ശരണ്യയും ഏഴു വയസുള്ള മകനും രണ്ടാം ഭര്‍ത്താവ് ഷാജിയില്‍ പിറന്നതാണ്.

രണ്ട് മരണങ്ങളിലും ദുരൂഹതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. അസ്വാഭാവിക മരണം എന്ന നിലയിലാണ് പൊലീസ് അന്വേഷണമെങ്കിലും ദുരൂഹത ശേഷിപ്പിക്കുതാണു ശരണ്യയുടെ മരണം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ശാസ്ത്രീയ അന്വേഷണവും കേസില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തില്‍. അന്വേഷണം തുടങ്ങിയതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മരിച്ച ശരണ്യയുടെ അച്ഛന്‍ ഷാജിയും അമ്മ ഭാഗ്യവും കൂലിപ്പണിക്കാരാണ്.

Top