പ്രണയ ദിനത്തില്‍ പ്രൊപ്പോസ് ചെയ്യാനായി പ്രണയിതാക്കളായ സായും സേക്കും തെരഞ്ഞെടുത്തത് കടല്‍ത്തീരമാണ്. അതിനായി ഒരു ഇവന്റ് പ്ലാനറുടെ സഹായത്തോടെ സിഡ്‌നിയിലെ കൂഗീ ബീച്ചില്‍ ചുവന്ന പരവതാനി വിരിച്ച് നിറയെ മെഴുകുതിരികള്‍ നിറച്ചു.
‘എന്നെ വിവാഹം കഴിക്കൂ’ എന്ന് എഴുതിയ പേപ്പര്‍ കട്ടിങ്ങുകളും ഇതിന് ചുറ്റുമിട്ടിരുന്നു. സായി സേയുടെ പ്രണയം സ്വീകരിക്കുകയും ചെയ്തു.എന്നാല്‍, മോതിരം കൈ വിരലില്‍ അണിയിച്ചയുടന്‍
് താഴെ വീണ് പോയി. പ്രപ്പോസ് ചെയ്ത ഉടന്‍ തന്നെ സായും സേയും മറ്റ് ചിലരും കടല്‍ത്തീരത്ത് എന്തോ തിരയുന്നതാണ് പിന്നീട് വീഡിയോയില്‍ കാണുന്നത്.
പിന്നീട്, മോതിരം അയഞ്ഞതായിരുന്നു എന്നു പറഞ്ഞ് ടിക് ടോക്കില്‍ വൈറലായ വീഡിയോ സായി ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ പങ്കുവയ്ക്കുകയായിരുന്നു. കുറേ തിരച്ചിലിന് ശേഷം മോതിരം കണ്ടെത്തി. ബീച്ചിലെ ഇവരുടെ പ്രണയസംഗമം കാണാന്‍ നിരവധി പേര്‍ ബീച്ചില്‍ കൂടിയിരുന്നു.