തിരുവനന്തപുരം: എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വമുന്നേറ്റയാത്ര ഇന്നു സമാപിക്കും. ഉച്ചകഴിഞ്ഞു മൂന്നിനു തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്താണു സമാപനസമ്മേളനം.
ഭൂരിപക്ഷ സമുദായങ്ങളുടെ നേതൃത്വത്തില്‍ രൂപം കൊടുക്കുന്ന പുതിയ രാഷ്‌്രടീയപാര്‍ട്ടിയുടെ പ്രഖ്യാപനം അതോടൊപ്പമുണ്ടാകും. ഭാരത് ധര്‍മ ജനസേന പാര്‍ട്ടി എന്നാണു പുതിയ പാര്‍ട്ടിയുടെ പേര്. കൊടിയുടെ നിറവും ചിഹ്‌നവും ഇന്നു പ്രഖ്യാപിക്കും.
സമ്മേളനം യാത്രാ ക്യാപ്‌റ്റന്‍ കൂടിയായ വെള്ളാപ്പള്ളി നടേശന്‍ ഉദ്‌ഘാടനം ചെയ്യും. സ്വാഗതസംഘം മുഖ്യ രക്ഷാധികാരി ഡോ. ജി. മാധവന്‍ നായര്‍, ചെയര്‍മാന്‍ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, വൈസ് ചെയര്‍മാന്‍ നീലകണ്‌ഠന്‍, വര്‍ക്കിങ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി, കെ.പി.എം.എസ്. നേതാവ് ടി.വി. ബാബു, എസ്.എന്‍.ഡി.പി. യോഗം പ്രസിഡന്റ് ഡോ.എം.എന്‍. സോമന്‍, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് തുടങ്ങിയവര്‍ പങ്കെടുക്കും. അഞ്ചു ലക്ഷത്തിലധികം പേര്‍ പങ്കെടുക്കും. അരലക്ഷം പേര്‍ക്ക് ഇരിക്കാവുന്ന സദസാണ് സജ്‌ജമാക്കിയിരിക്കുന്നത്.അതേസമയം വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന പുതിയ പാര്‍ട്ടിയുടെ പേര് തീരുമാനിച്ചു. ‘ഭാരത് ധര്‍മ്മ ജനസേവാ പാര്‍ട്ടി’ എന്നാണ് പുതിയ പാര്‍ട്ടിയുടെ പേരെന്നാണ് സൂചന. അന്‍പതുപേര്‍ ചേര്‍ന്നാണ് പുതിയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന സമത്വ മുന്നേറ്റ യാത്ര തിരുവനന്തപുരം ശംഖുമുഖത്ത് സമാപിക്കുന്പോഴാകും പുതിയ പാര്‍ട്ടിയുടെ പേര് ഔപചാരികമായി പ്രഖ്യാപിക്കുക.
മൈക്രോഫിനാന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ടു വി.എസ്. അച്യുതാനന്ദന്‍ വിജിലന്‍സ് കോടതിയില്‍ നല്‍കുന്ന ഹര്‍ജിയെ ഭയമില്ലെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ വി.എസ്. തെളിയിക്കട്ടെയെന്നും കാണുന്ന പച്ചയെല്ലാം കടിക്കുന്ന പശുവിനെപ്പോലെയാണ് അദ്ദേഹമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
യാത്രയുടെ സമാപനത്തോടെ പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനമുണ്ടാകും. അതിന്റെ രൂപരേഖ ഇന്നു രാവിലെ ചേരുന്ന യോഗത്തില്‍ തീരുമാനിക്കുമെന്നുംവെള്ളാപ്പള്ളി പറഞ്ഞു.