സന്നിധാനത്ത് വനിതാ പോലീസിന്റെ പ്രായം വല്‍സന്‍ തില്ലങ്കേരി പരിശോധിച്ചു; സര്‍ക്കാരിന് നാണക്കേടുണ്ടാക്കുന്ന സംഭവം ചിത്തിര ആഘോഷത്തിനിടെ

ശബരിമലയിലെ ചിത്തിര ആട്ടവിശേഷ ആഘോഷത്തില്‍ സന്നിധാനത്ത് വിന്യസിച്ചിരുന്ന 15 വനിതാ പോലീസുകരുടേയും പ്രായം തെളിയിക്കുന്ന രേഖ പരിശോധിച്ചെന്ന് വല്‍സന്‍ തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍. ശബരിമല സ്ത്രീ പ്രവേശന വിധിയുടെ പശ്ചാത്തലത്തിലാണ് ചരിത്രത്തില്‍ ആദ്യമായി സന്നിധാനത്ത് വനിത പോലീസിനെ വിന്യസിച്ചത്. എന്നാല്‍ 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരെയാണ് ഡ്യൂട്ടിക്ക് നിയോഗിച്ചതെന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തിയിരുന്നു.

അന്‍പതു വയസുകഴിഞ്ഞ 15 പേരുടെ വനിതാ പൊലീസ് സംഘമാണ് സന്നിധാനത്തെത്തിയത്. മാളികപ്പുറങ്ങള്‍ ഏതെങ്കിലും രീതിയിലുള്ള പ്രതിഷേധമുയര്‍ത്തിയാല്‍ നേരിടുന്നതിനായാണ് വനിത പൊലീസിനെ സന്നിധാനത്ത് നിയോഗിച്ചിരുന്നത്. ഇവരുടെ രേഖ പരിശോധിച്ചുവെന്നാണ് വല്‍സന്‍ തില്ലങ്കേരി പ്രസംഗത്തില്‍ വെളിപ്പെടുത്തിയത്. കോഴിക്കോട് മുതലക്കുളത്ത് നടത്തിയ പ്രസംഗത്തിലാണ് വെളിപ്പെടുത്തല്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡ്യൂട്ടിക്കെത്തിയ ഒരു വനിതാ പോലീസിന്റെ ഭര്‍ത്താവിന് 49 വയസ് മാത്രമേ ഉള്ളൂ എന്ന സംശയമാണ് വനിതാ പോലീസിന്റെ വയസുതെളിയിക്കുന്ന രേഖകള്‍ പരിശോധിക്കാന്‍ ഇടയാക്കിയത്. തുടര്‍ന്ന് അവിടെയെത്തിയ എല്ലാ വനിതകളുടേയും പ്രായം പരിശോധിച്ചു. പോലീസിനും സര്‍ക്കാരിനാകെ മാനക്കേടുണ്ടാക്കുന്നതാണ് പുറത്തു വന്നിരിക്കുന്ന ഈ സംഭവം

Top