സൗന്ദര്യവും ആത്മവിശ്വാസവുമുള്ള പതിനായിരക്കണക്കിനു മലയാളി പെൺകുട്ടികളാണ് വനിത കവര്‍ഗേള്‍ മത്സരത്തില്‍ ഇത്തവണ പങ്കെടുത്തത്. കുടാതെ കേരളത്തിൽ ഭൂരിപക്ഷം ക്യാംപസുകളിലും ‘ഡാസ്‌ലർ വനിത കവർ ഗേൾ കോണ്ടസ്റ്റി’ന്റെ കാംപെയ്ൻ വാഹനം നേരിട്ടെത്തി സുന്ദരിക്കുട്ടികളുടെ അപേക്ഷകൾ സ്വീകരിച്ചു. 2012 ലെ വനിത കവർഗേളും നായികയുമായ പ്രയാഗ മാർട്ടിനാണ് കവർ ഗേൾ കോണ്ടസ്റ്റിന്റെ കാംപെയ്ൻ ഫ്ളാഗ് ഓഫ് ചെയ്തത്. ഫൈനൽ വരെയെത്തിയ 16 മത്സരാർത്ഥികൾ പങ്കെടുത്തു .
കടുത്ത മത്സരം നേരിട്ടാണ് ഈ പാലക്കാട്ടുകാരി വനിതയുടെ സൗന്ദര്യതാരമാകുന്നത്. വെള്ളിത്തിരയിലെ തിളങ്ങും നായികയാകാനുള്ള ക്ഷണക്കത്തായാണ് മലയാളിപ്പെൺകുട്ടികൾ കവർ ഗേൾ മത്സരത്തെ കാണുന്നത്. അസിൻ, നയൻതാര, സംയുക്താവർമ, ലെന, റിമ കല്ലിങ്കൽ, അമലാപോൾ, സ്രിന്റ, പ്രയാഗമാർട്ടിൻ… ഇവരൊക്കെ താരമായി ഉദിച്ച വനിതയുടെ കവർപേജിലേക്ക് അഴകിന്റെ പുതുരാഗമായി ഇതാ, ഗാന മുരളി.പുമഹേഷിന്റെ പ്രതികാരത്തിലെ നായിക ജിംസിയെപ്പോലെ ലോകമെമ്പാടുമുള്ള മലയാളി സുന്ദരികൾ കൊതിക്കുന്ന സ്വപ്നം, വനിതയുടെ മുഖചിത്രം. ഇക്കുറി ആ സ്വപ്നത്തിന്റെ പേരാണ് ഗാന മുരളി.
കടപ്പാട് :വനിത