വേഷം മാറിയ ജിഷിനും വരദയ്ക്കും പൊങ്കാല

വിവിധ പരമ്പരകളിലൂടെയായി പ്രേക്ഷകമനസ്സില്‍ ഇടംപിടിച്ച താരദമ്പതികളാണ് ജിഷിനും വരദയും. സീരിയലുകളില്‍ മാത്രമല്ല സിനിമയിലും അഭിനയിച്ചിട്ടുണ്ട് വരദ. പൃഥ്വിരാജ് ചിത്രമായ വാസ്തവത്തിലൂടെയാണ് ഈ താരം സിനിമയില്‍ തുടക്കം കുറിച്ചത്.

പിന്നീട് നിരവധി സിനിമകളില്‍ താരം അഭിനയിച്ചിരുന്നു. ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രിയായി തുടരുന്നതിനിടയിലാണ് ജിഷിന്‍ വരദയെ ജീവിതശകിയാക്കിയത്. വില്ലത്തരത്തിന്റെ ആള്‍രൂപമായി അഭിനയിക്കുകയായിരുന്നു താരം അപ്പോള്‍. അമല എന്ന പരമ്പരയില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.  ഏഷ്യാനെറ്റിലെ പ്രണയമെന്ന പരമ്പരയില്‍ അഭിനയിച്ചുവരുന്നതിനിടയിലാമ് താരം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തത്. കുഞ്ഞതിഥിയെ വരവേല്‍ക്കാനായിരുന്നു ഈ ഇടവേള. മകന്‍ ജനിച്ചതിന് ശേഷമുള്ള ചിത്രങ്ങള്‍ ഇരുവരും പങ്കുവെച്ചിരുന്നു. ബ്രേക്ക് അവസാനിപ്പിച്ച് താരം വീണ്ടും പരമ്പരകളിലേക്ക് തിരിച്ചെത്തുന്നതിനായി കാത്തിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഭിനയത്തില്‍ സജീവമല്ലെങ്കിലും താരം ഇപ്പോള്‍ ടെലിവിഷനിലെ സ്ഥിരം സാന്നിധ്യമാണ്. ഇവരുടെ ലേറ്റസ്റ്റ് വിശേഷമറിയാന്‍ തുടര്‍ന്നുവായിക്കൂ. വിവിധ ചാനലുകളിലായി നടക്കുന്ന പരിപാടികളിലൂടെ വരദയും ജിഷിനും തങ്ങളുടെ സാന്നിധ്യം കൃത്യമായി അറിയിക്കാറുണ്ട്. ഫ്‌ളവേഴ്‌സ് ചാനലിലെ ടമാര്‍ പഠാര്‍, സൂര്യ ടിവിയിലെ സൂപ്പര്‍ ജോഡി തുടങ്ങിയ പരിപാടികളില്‍ ഈ ദമ്പതികളും മാറ്റുരയ്ക്കുന്നുണ്ട്. ഇരുവരും ഒരുമിച്ചെത്തിയപ്പോഴൊക്കെ മികച്ച പിന്തുണയാണ് ആരാധകര്‍ നല്‍കിയത്.

അടുത്തിടെയാണ് മിനിസ്‌ക്രീനിലെ പ്രിയപ്പെട്ട താരദമ്പതികളെ ഉള്‍പ്പെടുത്തി സൂപ്പര്‍ ജോഡിയെന്ന റിയാലിറ്റി ഷോയുമായി സൂര്യ ടിവി എത്തിയത്. വിവിധ ചാനലുകളില്‍ പ്രക്ഷേപണം ചെയ്ത പരമ്പരകളിലൂടെ പ്രേക്ഷകഹൃദയത്തില്‍ ഇടം പിടിച്ച താരങ്ങള്‍ അവരുടെ ഭര്‍ത്താവിനൊപ്പം എത്തിയാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. വ്യത്യസ്തമായ നിരവധി ടാസ്‌ക്കുകളാണ് ഇവര്‍ക്ക് ലഭിച്ചുകൊണ്ടിക്കുന്നത്. മണിക്കുട്ടനാണ് പരിപാടിയുടെ അവതാരകന്‍. ശ്വേത മേനോനാണ് പ്രധാന ജഡ്ജായി എത്തുന്നത്.

സൂപ്പര്‍ ജോഡി വിജയകരമായി മുന്നേറുന്നതിനിടയിലാണ് വ്യത്യസ്തമായ പെര്‍ഫോമന്‍സുമായി ഇരുവരും എത്തിയത്. വരദ ആണ്‍വേഷത്തിലും ജിഷിന്‍ പെണ്‍വേഷത്തിലുമെത്തിയാണ് പ്രേക്ഷകരെ അമ്പരപ്പിച്ചത്. പെണ്‍കുട്ടിയാവാനായി നടത്തിയ പ്രയത്‌നത്തെക്കുറിച്ച് വിശദീകരിച്ച് ജിഷിന്‍ രംഗത്തെത്തിയിരുന്നു.

തുടക്കം മുതല്‍ത്തന്നെ പരിപാടിയെ രൂക്ഷമായി വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. പരിപാടിയില്‍ മത്സരാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പല ടാസ്‌ക്കുകളും കുടുംബത്തോടൊപ്പം ആസ്വദിക്കാന്‍ പറ്റാവുന്നതല്ലെന്ന തരത്തിലായിരുന്നു വിമര്‍ശനം. വരദയുടെയും ജിഷിന്റെയും മേക്കോവറിനെ പരിഹസിച്ചും ചിലര്‍ രംഗത്തെത്തിയിരുന്നു. വിമര്‍ശിച്ച് കൃത്യമായ മറുപടി നല്‍കി താരവും രംഗത്തെത്തിയിരുന്നു. ഉത്രയ്ക്ക് തറയാവണോ എന്ന് ചോദിച്ചയാളോട് ഇതിലെവിടെയാണ് ചേട്ടാ തറ എന്നായിരുന്നു താരം ചോദിച്ചത്.

Top