നടിയ്ക്ക് ഭക്ഷണവും ഹോട്ടലും പിടിച്ചില്ല; ആകാശ മിഠായിയില്‍ നിന്ന് വരലക്ഷി പിന്‍മാറിയതിന്റെ കാരണമിതെന്ന് നിര്‍മ്മാതാവ്

കൊച്ചി: സമുദ്രക്കനി സംവിധാനം ചെയ്യുന്ന ആകാശമിഠായിയില്‍ നിന്ന് വരലക്ഷി പിന്‍മാറിയ വിവാദത്തില്‍ വിശദീകരണവുമായി നിര്‍മ്മാതാവ് രംഗത്ത്.ഷൂട്ടിങിന് എത്തിയപ്പോള്‍ നടിക്ക് താമസിക്കാന്‍ ഒരുക്കിയ ഹോട്ടല്‍ നടിക്ക് തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. ഭക്ഷണത്തിലും നടി തൃപ്തയായിരുന്നില്ല.

തുടര്‍ന്ന് നടി പ്രൊഡക്ഷന്‍ അസിസ്റ്റന്റുമായി വഴക്കുണ്ടാക്കുകയും ലൊക്കേഷനില്‍ നിന്ന് ഇറങ്ങി പോകുകയുമായിരുന്നു. ഇപ്പോള്‍ വരലക്ഷ്മിക്കു പകരം ഇനിയയാണ് ചിത്രത്തിലെ നായിക. അപ്പ എന്ന പേരിലാണ് ചിത്രം തമിഴില്‍ പുറത്തിറങ്ങുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജയറാമാണ് ചിത്രത്തിലെ നായകന്‍. ചിത്രീകരണം ആരംഭിച്ച് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം വരലക്ഷ്മി സെറ്റില്‍ നിന്നും ഇറങ്ങിപ്പോയെന്നായിരുന്നു വാര്‍ത്ത. പുരുഷ മേധാവിത്വം സഹിക്ക വയ്യാതെയാണ് വരലക്ഷ്മി ഇറങ്ങിപ്പോയതെന്നും വാര്‍ത്തകള്‍ പ്രചരിച്ചു.
ഈ ചിത്രത്തില്‍ നിന്നും ഞാന്‍ പിന്മാറുന്നു. സിനിമയുടെ നിര്‍മ്മാതാക്കളുമായി യോജിച്ച് പോകാനാകില്ല. അവര്‍ പറഞ്ഞ വ്യവസ്ഥകള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല.
ആണ്‍മേധാവിത്വം കാണിക്കുന്ന ആളുകള്‍ക്കൊപ്പവും പെരുമാറാന്‍ അറിയില്ലാത്ത നിര്‍മ്മാതാക്കള്‍ക്കൊപ്പവും പ്രവര്‍ത്തിക്കാന്‍ കഴിയില്ല. എന്റെ തീരുമാനത്തെ പിന്തുണച്ച ജയറാം സാറിനും സമുദ്രക്കനി സാറിനും നന്ദിയെന്നും വരലക്ഷ്മി പറഞ്ഞിരുന്നു.

Top