മമ്മൂട്ടിയുടെ നായികയായി ഗ്ലാമര്‍ താരം വരലക്ഷ്മി; അതീവ സന്തുഷ്ടയെന്നും നായിക

ഒരു അന്യഭാഷാ നടി കൂടി മമ്മൂട്ടിയുടെ നായികയായി എത്തുന്നു. തമിഴ് നടന്‍ ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മിയാണ് മമ്മൂട്ടിയുടെ നായികയായി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. രഞ്ജി പണിക്കരുടെ മകന്‍ മകന്‍ നിഥിന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇവര്‍ ഒന്നിക്കുന്നത്.

ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഈ ചിത്രത്തിന്റെ വിവരങ്ങള്‍ വരലക്ഷ്മിയാണ് തന്റെ ട്വിറ്റര്‍, ഫെയ്‌സ് ബുക്ക് പേജുകളിലൂടെ പുറത്തുവിട്ടത്. മെഗാ സ്റ്റാറിന്റെ നായിക ആകാന്‍ കഴിയുന്നതില്‍ താന്‍ വളരെ അധികം സന്തോഷത്തിലാണെന്നും വരലക്ഷ്മി പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top