തമിഴിലെ പ്രശസ്ത നടന്‍ ശരത്കുമാറിന്റെ മകളാണ് വരലക്ഷ്മി. പിതാവിന്റെ പിന്നാലെ സിനിമയിലേക്ക് എത്തിയ വരലക്ഷ്മി ഇതിനോടകം തെന്നിന്ത്യയിലെ ഒട്ടു മിക്ക ഭാഷകളിലും അഭിനയിച്ചു.
എന്നാല്‍, നടന്റെ മകളെന്നുള്ള പരിഗണനയൊന്നും തനിക്കു ലഭിച്ചിട്ടില്ലെന്നും മോശമായ പെരുമാറ്റങ്ങളും വാഗ്ദാനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്നും വരലക്ഷ്മി പറയുന്നു.
തന്റെ പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടുള്ള പരിപാടിയിലൂടെയാണ് താരപുത്രിയുടെ വെളിപ്പെടുത്തൽ. സിനിമയില്‍ അഭിനയിക്കാന്‍ അവസരം വേണമെങ്കില്‍ കിടക്ക പങ്കിടണമെന്ന് പറഞ്ഞ് പലരും സമീപിച്ചു.
താരപുത്രി ആയതുകൊണ്ട് പ്രത്യേകപരിഗണനയൊന്നും കിട്ടിയിട്ടില്ല. അവസരം വേണമെങ്കില്‍ പലരുടെയും കൂടെ കിടക്കേണ്ട അവസ്ഥയാണ് നേരിടേണ്ടി വരുന്നത്. അച്ചന്‍ നടനായതിനാല്‍ സിനിമയിലേക്കുള്ള എന്‍ട്രി എളുപ്പമായിരുന്നു. എന്നാല്‍, നിലനിന്നു പോകുക എന്നത് സ്വന്തം കഴിവിനെ ആശ്രയിച്ചായിരുന്നു.
ഞാൻ നിഷേധിച്ചതിനാ പല അവസരങ്ങളും നഷ്ടമായി. ഞാന്‍ വളരെ പതുക്കെ സിനിമയില്‍ വളരാനുള്ള കാരണവുമിതാണ്.
നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നിവരുമായി കിടക്ക പങ്കിടാനായിരുന്നു ഓഫര്‍. എന്നാല്‍, അങ്ങനെ കിട്ടുന്ന അവസരങ്ങള്‍ വേണ്ടെന്നാണ് നിപാടെടുത്തതെന്നും വരലക്ഷ്മി പറയുന്നു.