വിശാലും വരലക്ഷ്മിയും പ്രണയത്തിലാണെന്ന് കോളിവുഡില്‍ പരസ്യമാണ്. അതുപോലെ തന്നെ വരലക്ഷ്മിയുടെ പിതാവും നടനുമായ ശരത്കുമാറുമായുള്ള തര്‍ക്കവും ചര്‍ച്ചയായിരുന്നു. നടികര്‍ സംഘത്തിന്റെ പേരിലായിരുന്നു ശരത്കുമാറും വിശാലും തമ്മില്‍ സംഘര്‍ഷത്തിലേര്‍പ്പെട്ടത്.
പിന്നീട് ഇരുവരും പരസ്പരം സംസാരിക്കാറില്ല. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ ശരത് കുമാറില്‍ ഇഷ്ടപ്പെട്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് വിശാല്‍ വെളിപ്പെടുത്തി. വരലക്ഷ്മിയുടെ അച്ഛനായതുകൊണ്ട് എനിക്ക് ഏറെ ഇഷ്ടമാണെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.
ശരത് കുമാര്‍ സര്‍ തൊണ്ണൂറുകളില്‍ ഷാരൂഖ് ഖാനെ പോലെ ജീവിച്ചയാളാണ്. ഞാനും എന്റെ ചേട്ടനും അദ്ദേഹത്തെ ആശ്ചര്യത്തോട് കൂടിയാണ് കണ്ടത്. അദ്ദേഹത്തിന്റെ ജീവിതരീതിയും ഫിറ്റ്‌നസും എന്നെ ആകര്‍ഷിച്ചു. ഇപ്പോഴും അദ്ദേഹം ശരീരസൗന്ദര്യം കാത്ത് സൂക്ഷിക്കുന്ന രീതി എനിക്കേറെ ഇഷ്ടപ്പെട്ട കാര്യമാണ്. ഇതിനേക്കാള്‍ ഏറെ എനിക്കിഷ്ടമാകാന്‍ കാരണം അദ്ദേഹം വരലക്ഷ്മിയുടെ അച്ഛനായതുകൊണ്ടാണ്.വിശാല്‍ പറഞ്ഞു.
ചിമ്പുവിന് അദ്ദേഹത്തിന്റെ വില അറിയില്ല. അദ്ദേഹം എല്ലാ കഴിവും ഉള്ളവനാണ്. തനിക്ക് ഭാഗ്യമില്ലെന്ന് പറഞ്ഞ് സ്വയം കുറ്റപ്പെടുത്തി ഒതുങ്ങി ജീവിക്കുന്നു. അതാണ് എനിക്ക് ചിമ്പുവില്‍ ഇഷ്ടപ്പെടാത്ത കാര്യം.