വാരാപ്പുഴയിലെ അപകട മരണം; അമൃത ഇന്‍സ്റ്റ്യൂട്ടിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുക്കു; സ്‌കൂള്‍ ബസ് സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു

കൊച്ചി: വരാപ്പുഴ പാലത്തില്‍ നാല് പേര്‍ മരിക്കാനിടയായ സംഭവത്തില്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന് (എയിംസ്) മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസ് നല്‍കും. എയിംസിന്റെ സ്‌കൂള്‍ ബസ് അനധികൃതമായി അമൃതാനന്ദമയീ ഭക്തരെ കൊണ്ടുപോകാന്‍ ഉപയോഗിച്ചതിനാണ് നോട്ടീസ് നല്‍കുക.

വാഹനം ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചതാണ് അപകടത്തില്‍ കലാശിച്ചതെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമായതായി മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു.
‘സംഭവത്തിന് ദൃക്‌സാക്ഷികള്‍ ഇല്ല. ബസ്സിലുള്ളവര്‍ ഉറക്കത്തിലായിരുന്നു. കാറിലുണ്ടായിരുന്നവര്‍ക്ക് സംഭവം ഓര്‍ത്തെടുക്കാനും കഴിയുന്നില്ല. ബസ്സിന്റെ നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്നാണ് ഡ്രൈവര്‍ പറയുന്നത്’ റീജീണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ബിജു ജയിംസ് പറഞ്ഞു. വള്ളിക്കുന്നിലെ മാതാ അമൃതാനന്ദമയീ ആശ്രമത്തില്‍ നിന്ന് ഭക്തരുമായി പോകുകയായിരുന്നു എയിംസിന്റെ ബസ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top