![](https://dailyindianherald.com/wp-content/uploads/2016/06/JALEELA.png)
തിരുവനന്തപുരം: വര്‍ക്കലയില്‍ വനിതാ ഗുണ്ടകള്‍ ഉള്‍പ്പെടെയുളള ബ്ലേഡ് മാഫിയയുടെ അഴിഞ്ഞാട്ടം.ബ്ലോഡ് മാഫിയ കുടുംബത്തെ കുടിയൊഴിപ്പിക്കുന്ന ദൃശ്യങ്ങള്‍ വാട്‌സാപ്പിലൂടെ പരക്കുകയായിരുന്നു.
പലിശയ്‌ക്കെടുത്ത പണത്തില്‍ ഒരുമാസത്തെ തിരിച്ചടവ് മുടങ്ങിയതിന് വര്‍ക്കലയില്‍ സ്ത്രീകള്‍ അടങ്ങുന്ന ബ്ലേഡ് മാഫിയയാണ് കുടംബത്തെ ആക്രമിച്ചതും പെരുവഴിയിലാക്കിയതും. വര്‍ക്കല വെട്ടുകാട് കളേമുട്ടം സോണിലാന്‍ഡ് വീട്ടില്‍ സോളമന്‍, ഭാര്യ ലില്ലി സോളമന്‍ എന്നിവരാണ് ബ്ലേഡ് മാഫിയയുടെ ഇരയായത്. ഇരുവരും ഇപ്പോള്‍ അയല്‍പക്കത്തെ ഒരു വീട്ടിലാണ് താമസം. മാനു, ഷാജി, ജലീല, സുറുമി എന്നിവരാണ് ബ്ലേഡ് സംഘത്തിലുണ്ടായിരുന്നത്.
ആകെയുള്ള 8 സെന്റ് സ്ഥലവും വീടും ബ്ലേഡുകാര്‍ക്ക് തീറെഴുതി നല്‍കി സോളമന്‍ കഴിഞ്ഞ മാര്‍ച്ചില്‍ 12 ലക്ഷം രൂപ വാങ്ങിയിരുന്നു. മാസം 35,000 രൂപ തവണവ്യവസ്ഥ പ്രകാരം അടയ്ക്കുമെന്നായിരുന്നു കരാര്‍. ഇതനുരിച്ച് 70,000 രൂപ സോളമന്‍ തിരിച്ചടയ്ക്കുകയും ചെയ്തു. എന്നാല്‍, സാമ്പത്തിക ബുദ്ധിമുട്ട് മൂലം ഈ മാസത്തെ തിരിച്ചടവ് മുടങ്ങി. ഇതോടെ വീട് ഒഴിപ്പിക്കാനായി സ്ത്രീകള്‍ അടങ്ങുന്ന സംഘം ഇന്നലെ ഉച്ചയോടെ വീട്ടിലെത്തുകയായിരുന്നു. വീട്ടുകാരെ ബലമായി വീട്ടില്‍ നിന്നും വലിച്ചിറക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
പത്തോളം പേരടങ്ങുന്ന സംഘമാണ് വീട്ടിനുള്ളില്‍ കടന്നത്. വീട്ടിനുള്ളില്‍ കടന്ന സംഘം വീട്ടിലെ സാധന സാമഗ്രികള്‍ എല്ലാം തല്ലിത്തകര്‍ത്തു. വിലയാധാരമായി വിറ്റതാണ് വീട് എന്നതാണ് ബ്ലേഡ് സംഘത്തിന്റെ നിലപാട്. ഇപ്പോള്‍ ഹാജരാക്കിയ രേഖകള്‍ പ്രകാരം വീട് ലല്‍മി സമീദ് എന്ന യുവതിയുടെ പേരിലാണ്. എന്നാല്‍ ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ഇപ്പോഴും സോളമന്റെ പേരില്‍ തന്നെയാാണ്. സംഭവത്തിന്റെ വീഡിയോ പുറത്തായതോടെ ബ്ലേഡ് മാഫിയക്കാരെ അമര്‍ച്ച ചെയ്യണെന്ന ആവശ്യം ശക്തമാകുകയാണ്.
https://youtu.be/UNxCijMmwMM