വത്തിക്കാന്‍ സിറ്റി: കത്തോലിക്കരുടെ മൃതദേഹങ്ങള്‍ ദഹിപ്പിച്ച് ചിതാഭസ്മം വിശുദ്ധമായ സ്ഥലത്ത് സൂക്ഷിക്കാമെന്ന് വത്തിക്കാനില്‍ നിന്നുള്ള പുതിയ മാര്‍ഗനിര്‍ദേശം.
മൃതദേഹം ദഹിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അതാകാം. പക്ഷെ, ചിതാഭസ്മം വായുവില്‍ വിതറരുത്, വെള്ളത്തില്‍ നിമജ്ജനം ചെയ്യരുത്, കുടുംബാംഗങ്ങള്‍ക്കിടയില്‍ വീതം വയ്ക്കരുത്, വീട്ടില്‍ സൂക്ഷിക്കരുത്. പള്ളി അംഗീകരിച്ച വിശുദ്ധ സ്ഥലങ്ങളില്‍ സൂക്ഷിക്കാം. മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ വിവരിക്കുന്നു. നവംബര്‍ രണ്ട് ആത്മാവിന്റെ ദിനമാണ്. അതിനു മുന്നോടിയായി ഇറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു. കത്തോലിക്കാ സഭയില്‍ മൃതദേഹം കബറടക്കാന്‍ മാത്രമാണ് അനുമതിയുള്ളത്. 63ല്‍ ദഹിപ്പിക്കുന്നതിനെ അനുകൂലിച്ചിരുന്നു. പക്ഷെ ഇത്തരമൊരു മാര്‍ഗ നിര്‍ദ്ദേശം രണ്ടായിരം വര്‍ഷത്തെ സഭയുടെ ചരിത്രത്തില്‍ ആദ്യമെന്ന് കരുതുന്നു.
സംസ്‌ക്കാരമാണ് നല്ലത്. ദഹനം ക്രൂരമായ നശിപ്പിക്കലാണ്. എന്നു പറയുന്ന പുതിയ രേഖയില്‍ തന്നെയാണ്, ദഹനം ആഗ്രഹിക്കുന്നവര്‍ക്കായി അതാകാമെന്നും ചിതാഭസ്മം സൂക്ഷിക്കാമെന്നും പറഞ്ഞിട്ടുള്ളത്.
അതിനാല്‍ പള്ളി അധികാരികള്‍ സെമിത്തേരിയോ പള്ളിയോ പോലുള്ള വിശുദ്ധ സ്ഥലം ചിതാഭസ്മം സൂക്ഷിക്കാന്‍ അനുവദിച്ചു നല്‍കണം. അസാധാരണമായ അവസരങ്ങളില്‍ അവ വീടുകളില്‍ സൂക്ഷിക്കാന്‍ ബിഷപ്പിന് അനുവാദം നല്‍കാം. ചിതാഭസ്മം ലോക്കറ്റുകളിലും മറ്റും നിറച്ചുവയ്ക്കരുത്, നിമജ്ജനം ചെയ്യരുത്. അങ്ങനെ ചെയ്താല്‍ പ്രകൃത്യാരാധനയാകും. മാര്‍പ്പാപ്പ അംഗീകരിച്ചതാണ് ഉത്തരവ്.