മുണ്ടക്കയം: നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തിയശെഷം വാവാസുരേഷ് എട്ടടിമൂര്‍ഖനെ പിടികൂടി മുണ്ടക്കയം 31-ാം മൈലിലെ സ്വകാര്യവ്യക്തിയുടെ റബര്‍ത്തോട്ടത്തിലാണ് എട്ടടി നീളവും മുപ്പതോളം കിലോഗ്രാം ഭാരവുമുള്ള മൂര്‍ഖനെ കണ്ടത്. തോട്ടത്തിലെ ജോലിക്കാരന്‍ പാമ്പിനെ കണ്ടതിനെത്തുടര്‍ന്ന് ശബ്ദമുണ്ടാക്കി നാട്ടുകാരെ വിളിച്ചുകൂട്ടി.
നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും പാമ്പ് പടംപൊഴിച്ച് സമീപത്തെ പാറക്കെട്ടിലെ മാളത്തിലേക്കു കയറുകയായിരുന്നു. പാമ്പിന്റെ വാല്‍ മാത്രമേ വെളിയില്‍ കാണാമായിരുന്നുള്ളൂ. കുറച്ചുസയത്തിനുശേഷം പാമ്പ് പൂര്‍ണമായും മാളത്തിലേക്കു കയറുകയും ഓടിയെത്തിയ നാട്ടുകാര്‍ കല്ലുകൊണ്ട് മാളം അടയ്ക്കുകയും ചെയ്തു. തുടര്‍ന്ന് വാവ സുരേഷിനെ വിവരം അറിയിക്കുകയും രാത്രി 11.30ന് വാവ സുരേഷിനൊപ്പം റാന്നിയിലെ വനപാലകരും എത്തി.
തുടര്‍ന്നുള്ള കഠിന പ്രയത്‌നത്തിനൊടുവില്‍ പുലര്‍ച്ചെ മൂന്നോടെ വാവ സുരേഷ് പാമ്പിനെ പിടികൂടി. പാമ്പിനെ വനപാലകര്‍ക്കു കൈമാറി. പാമ്പിനെ കണ്ടെത്തിയ റബര്‍ത്തോട്ടത്തിനു സമീപമുള്ള തിരുവല്ല സ്വദേശിയുടെ എക്കര്‍ കണക്കിനു ഭൂമി വന്‍തോതില്‍ കാടുപിടിച്ചുകിടക്കുന്നതിനാല്‍ ഇവിടെ ഇഴജന്തുക്കളുടെ കേന്ദ്രമായി മാറിയിരിക്കുകയാണെന്നു നാട്ടുകാര്‍ പറയുന്നു.