മുഖ്യമന്ത്രിയാകാന്‍ മോഹവുമായി വയലാര്‍ രവി” അവസരം നഷ്ടമായത് ഡല്‍ഹിയില്‍ ആയതിനാല്‍

കൊച്ചി .മോഹങ്ങളില്ലാത്ത രാഷ്ട്രീയക്കാര്‍ ഉണ്ടാകുമോ ?കേരളത്തില്‍ നിന്നും കെട്ടുകെട്ടിച്ചെന്നു പരസ്യമായ രഹസ്യം പറച്ചില്‍ ഉണ്ടെങ്കിലും വയലാര്‍ രവി ശുഭാപ്തി വിശ്വാസക്കാരനാ . കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ ഇപ്പോഴും ആഗ്രഹമുണ്ടെന്ന് വയലാര്‍ രവി തുറന്നു പറഞ്ഞു.എന്നാല്‍ അതിനായി ഗ്രൂപ്പ് സംഘടിപ്പിക്കാനോ വഴക്കിടാനോ ഇല്ല. മുഖ്യമന്ത്രിയാകാന്‍ എല്ലാ യോഗ്യതയുമുണ്ട്. അവസരം ലഭിച്ചാല്‍ ആകും. അവസരം നഷ്ടമായത് ഡല്‍ഹിയില്‍ ആയതിനാലാണെന്നും വയലാര്‍ രവി പറ‍ഞ്ഞു.

അര്‍ഹിക്കുന്നതിനെക്കാള്‍ കൂടുതല്‍ സ്ഥാനമാനങ്ങള്‍ പാര്‍ട്ടി നല്‍കിയിട്ടുണ്ട്. അഴിമതി രഹിതനാണ് ഉമ്മന്‍ ചാണ്ടി. എന്നാല്‍ കരുണാകരനെപ്പോലെ മന്ത്രിമാരെ നിയന്ത്രിക്കാനായില്ല. യുഡിഎഫിന് അധികാരത്തില്‍ തിരിച്ചു വരാന്‍ സാധിക്കും. മുഖ്യമന്ത്രി ആരാകുമെന്നു ഇപ്പോള്‍ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.മൂന്നുമാസത്തിനകം ആത്മകഥ പ്രസിദ്ദീകരിക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണ് രാജ്യസഭാംഗമായ വയലാര്‍ രവി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top