ചിരിപ്പിച്ച് ചിരിപ്പിച്ച് ….പാരഡിയുടെ രാജാവ്

ഓള്‍ഡ് ജനറേഷന്‍ പാട്ടുപെട്ടി കാസറ്റ് കാലത്ത് ചിരിയുടെ മലാപടക്കം പൊട്ടിച്ച് കുടുംബങ്ങളിലെ താരമായി. അമ്പലപറമ്പുകളെ ചിരിയുത്സവത്തിലാറാടിച്ച് കഥാപ്രസംഗത്തെ തന്റെ മെയ് വഴക്കത്തിലാക്കി, നൂറോളം സിനമകളിലുടെ സിനിമാ പ്രേക്ഷകര്‍ക്കും ചിരിയുടെ വസന്തം സമ്മാനിച്ചു. വിഡി രാജപ്പന്റെ പേര് കേട്ടാല്‍ ശബ്ദം കേട്ടാല്‍ ആ നിഴലൊന്ന് കണ്ടാല്‍ മലയാളികള്‍ ചിരിക്കുമായിരുന്നു. ചിരിപ്പിച്ച് ചിരിപ്പിച്ച് പുതിയ കഥകള്‍ പറഞ്ഞാണ് വിജി രാജപ്പനെന്ന ഹാസ്യ സാമ്രാട്ട് തന്റെ വഴികള്‍ വെട്ടിതുറന്നത്.

കഥാപ്രസംഗവേദിയിലും ചലച്ചിത്രരംഗത്തും ചിരിയുടെ നിറസാന്നിധ്യമായി നിന്ന വി.ഡി.രാജപ്പന്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ വേദിവിടുകയായിരുന്നു. ഇരുപത്തിയഞ്ചോളം കഥാപ്രസംഗങ്ങള്‍ സിഡിയിലൂടെയും ഇന്റര്‍നെറ്റിലൂടെയുമൊക്കെ കണ്ടും മിനിസ്‌ക്രീനില്‍ വരുന്ന സിനിമകളിലെ രാജപ്പന്‍ കോമഡികള്‍ കണ്ടും നാം വീണ്ടും ചിരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൂന്നുപതിറ്റാണ്ടിലേറെക്കാലം സ്വതസിദ്ധമായ ശൈലിയില്‍ കൈയ്യും കലാശവും കാട്ടി, വി.ഡി.രാജപ്പന്റെ തന്നെ ഭാഷയില്‍ പോത്തമറുന്ന സ്വരത്തില്‍ പ്രത്യേകമായ ആരോഹണാവരോഹണ ക്രമങ്ങളിലൂടെ പാരഡി പാടി മലയാളത്തെ മതിവരുവോളം ചിരിപ്പിച്ച വി.ഡി.രാജപ്പന്‍ അവസാന നാലുവര്‍ഷമായി നിസ്സഹായനായി കട്ടിലില്‍ കിടക്കുകയായിരുന്നു. കാലുകളുടെ ചലനശേഷി കുറഞ്ഞ്, ഓര്‍മ്മകളുടെ ലോകത്തുനിന്ന് മറവിയുടെ മറുലോകത്തേക്ക് മറയുകയായിരുന്നു രാജപ്പന്റെ മനസ്സ്.
കോട്ടയം ചന്തയ്ക്കടുത്തായിരുന്നു വി.ഡി. രാജപ്പന്റെ വല്യച്ഛന്‍ ബാര്‍ബര്‍ ഷോപ്പ് നടത്തിയിരുന്നത്. വേലയും കൂലിയും ഒന്നിമല്ലാതെ നടന്ന രാജപ്പന്റെ ജീവിതം രക്ഷപ്പെടുത്താനും ഒരു ജോലി പഠിപ്പിച്ചു കൊടുക്കുക എന്ന ലക്ഷ്യത്തോടെയും വല്യച്ഛന്‍ ബാര്‍ബര്‍ ഷോപ്പില്‍ കൊണ്ടു വന്ന് നിര്‍ത്തി. രാജപ്പന്റെ അച്ഛന്‍ മരിച്ച ശേഷം അമ്മ വേറെ വിവാഹം കഴിക്കുകയും അനിയത്തിയുമായി എങ്ങോട്ട് പോകണം എന്നറിയാതെ നില്‍ക്കുമ്പോഴാണ് വല്യച്ഛന്‍ ഈ സഹായം നല്‍കുന്നത്. രാജപ്പന് വേറെ ഒന്നും ചിന്തിക്കാനുണ്ടിയിരുന്നില്ല വല്യച്ഛന്റെ സഹായിയായി കൂടെ കൂടി.

അന്ന് ബാര്‍ബര്‍ ഷോപ്പുകളില്‍ ടേപ്പ് റെക്കോഡുകളില്‍ നിന്ന് സിനിമ പാട്ടുകള്‍ നിറഞ്ഞ് നില്‍ക്കുമായിരുന്നു. എന്നാല്‍ രാജപ്പന്‍ ബാര്‍ബര്‍ ഷോപ്പിലെത്തിയതോടെ അവിടെ ഉണ്ടായിരുന്ന ടേപ്പ് റെക്കോഡിന് വിശ്രമമായി. രാജപ്പന്‍ മുടി വെട്ടുന്നതിനൊപ്പം പാട്ടും പാടാനും തുടങ്ങി. അതും സ്വന്തമായി ഉണ്ടാക്കിയ പാരഡി പാട്ടുകള്‍. പാട്ട് കേട്ട് മുടി വെട്ടാന്‍ എത്തിയവര്‍ പൊട്ടിച്ചിരിച്ചു. അതുകൊണ്ട് തന്നെ മുടി വെട്ടുന്ന സമയവും നീണ്ടു.

ബാര്‍ബര്‍ ഷോപ്പില്‍ നിന്ന് രാജപ്പന്‍ പാട്ടുകള്‍ പുറത്തെത്താന്‍ തുടങ്ങിയത് കഥ അറിഞ്ഞെത്തിയ മിസ്സിസ് കെ.എം. മാത്യൂ വഴിയാണ്. ഞങ്ങളുടെ ഒരു പരിപാടിക്ക് രാജപ്പന്‍ പ്രോഗ്രാം ചെയ്യണം എന്നായിരുന്നു ആവശ്യം. അങ്ങനെ ആദ്യമായി രാജപ്പന് വേദി ലഭിച്ചു. വി.ഡി. രാജപ്പന്റെ പാട്ടുകളും തമാശകളും കേട്ട് സദസ് മനസറിഞ്ഞ് ചിരിച്ചു. അവിടെ തുടങ്ങുകയായിരുന്നു വി.ഡി.രാജപ്പന്റെ കാലഘട്ടം.

കേരളത്തില്‍ കലാ സാംസ്‌കാരിക വേദി അതികായകന്മാര്‍ അടക്കി വാണ കാലത്താണ് വി.ഡി. രാജപ്പന്റെ വരവ്. അന്ന് ഏറെ ജനപ്രിയമായിരുന്നത് നാടകവും കഥാപ്രസംഗവും. കഥാപ്രസംഗത്തിലാകട്ടെ സാംബശിവനും കൊടാമംഗലവും കൊല്ലം സാബുവുമൊക്കെ നിറഞ്ഞ് നില്‍ക്കുന്ന സമയം. ഇവരോട് മത്സരിക്കാനാണ് രാജപ്പനെത്തുന്നത്. എന്നാല്‍ ഇവരില്‍ നിന്ന് മാറി സഞ്ചരിച്ച വി.ഡി. രാജപ്പന്‍ സ്വന്തമായ ഒരു സ്ഥാനം സ്വന്തമാക്കി.

സാംബശിവന്‍ ഒഥല്ലോയുടെയും കാരമസോവ് സഹോദരന്മാരുടെയും കഥ പറഞ്ഞപ്പോള്‍ രാജപ്പന്റെ കഥാപാത്രങ്ങള്‍ കോഴിയും തവളയും പാമ്പുമെക്കെയായിരുന്നു. ജനങ്ങള്‍ ഇത് സ്വീകരിക്കുമോ എന്ന സംശയം ആദ്യ സമയത്ത് രാജപ്പന് സംശയം ഉണ്ടായിരുന്നു. ഒന്ന രണ്ട് പ്രധാന പരിപാടികള്‍ കഴിഞ്ഞതോടെ സംഗതി ജനങ്ങള്‍ ഇഷ്ടപെടുന്നുണ്ടെന്ന് രാജപ്പന് മനസിലായി. കഥകളിലെ പാട്ടുകളെല്ലാം സിനിമ പാരഡി ഗാനങ്ങളായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. അതുകൊണ്ട് തന്നെ രാജപ്പന്റെ കഥകള്‍ വളരെ വേഗം ജനകീയമായി.
രാജപ്പന്‍ യുഗം തുടങ്ങിയപ്പോള്‍ സംബശിവനെക്കാള്‍ ബുക്കിംഗ് വി.ഡി. രാജപ്പന് ലഭിച്ചു. കഥാപ്രസംഗം എന്ന കലയെ രാജപ്പന്‍ അപഹാസ്യമാക്കുന്നുവെന്ന വിമര്‍ശനവും ഇതോടൊപ്പം ഉയര്‍ന്നു വന്നു. എന്നാല്‍ സാംബശിവന്‍ അടക്കമുള്ള പ്രതിഭകള്‍ രാജപ്പനൊപ്പം നിന്നു. വി.ഡി. രാജപ്പന്റെ കഥകേള്‍ക്കാന്‍ സാംബശിവന്‍ നേരിട്ട് വേദികളിലെത്തി. രാജപ്പന്റെ കഥകള്‍ ഇന്ത്യ കടന്ന് അമേരിക്കയിലും ഗള്‍ഫിലും യൂറോപ്പിലുമൊക്കെ എത്തി. ചികയുന്ന സുന്ദരിയും പോത്തു പുത്രിയും മാക് മാക്കും അക്കിടി പാക്കരനുമൊക്കെ രാജപ്പനെ ഹാസ്യത്തിന്റെ തമ്പുരനാക്കി.

കഥാപ്രസംഗവേദിയിലും സിനിമയിലും വി.ഡി. രാജപ്പന്‍ കത്തിനിന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. സെക്യൂരിറ്റിയുടെ അകമ്പടിയോടെ സ്റ്റേജില്‍ കയറിയുന്ന ഒരു കാലം. ആരാധകര്‍ ഒന്നു തൊടാനും പരിചയപ്പെടാനും ചുറ്റും ഇരമ്പിക്കൂടിയ കാലം. ആ കലാകാരനാണ് നിസ്സഹായതയുടെ ഈ ദീനക്കിടക്കയില്‍… കേരളത്തിനകത്തും പുറത്തുമായി ആയിരക്കണക്കിനു വേദികള്‍. അഞ്ചാറു തവണ അമേരിക്കന്‍ പര്യടനം. ഇംഗ്ലണ്ട്, ജര്‍മനി, ജപ്പാന്‍, യുഎഇ, മസ്‌കറ്റ്, ബഹ്‌റൈന്‍ അങ്ങിന ഹാസ്യം കൊണ്ട് ലോകം കീഴടക
ഇതിനിടെ രാജപ്പനെ സിനിമകള്‍ തേടിയെത്തി. ആദ്യ സിനിമയായ കാട്ടുപോത്ത് റിലീസ് ചെയ്തില്ല. എന്നാല്‍ പിന്നീടും നിരവധി ചിത്രങ്ങള്‍ രാജപ്പനെ തേടിയെത്തി. നര്‍മ്മത്തിന് പ്രാധാന്യമുള്ള വേഷങ്ങള്‍ക്കൊപ്പം കലാമൂല്യമുള്ള കഥാപാത്രങ്ങളും വി.ഡി. രജപ്പന് ലഭിച്ചു. ഇതിനിടെ വി.ഡി. രാജപ്പന്റെ ആക്ഷേപഹാസ്യ കഥാപ്രസംഗങ്ങള്‍ കാസറ്റ് രൂപത്തില്‍ പുറത്തിറങ്ങി. മലയാളത്തില്‍ വിറ്റഴിയപ്പെട്ട മറ്റ് കഥാപ്രസംഗ കാസ്റ്റുകളുടെ റെക്കോഡുകള്‍ ഇവ മറി കടന്നു. ഇതോടെ വലിയ തിരക്കിലേക്ക് രാജപ്പന്‍ ചെന്നു വീണു. കാസ്റ്റ് വില്‍പ്പനക്കാര്‍ രാജപ്പന് പിന്നാലെ ഓട്ടമായി. റെക്കോഡിംഗും സ്‌റ്റേജ് പ്രോഗ്രാമുകളുമായി രാജപ്പന്‍ തിളങ്ങി നിന്നു.
എല്ലാ കലാകാരന്‍മാരെ പോലെ സുഹൃത്തുകളും മദ്യവും പുകവലിയും രാജപ്പനൊപ്പം കൂടി. ചില സിനിമകളിലെ അഭിനയത്തിനുള്ള പ്രതിഫലം മദ്യമായി കൈപ്പറ്റി. ഇതിനൊപ്പം സൗഹൃദത്തിനായി പണവും ചിലവഴിച്ചു. ഈ യാത്ര രാജപ്പന് കൊണ്ടെത്തിച്ചത് വലിയ അപകടത്തിലേക്കായിരുന്നു. വളരെ പെട്ടന് പ്രതാപ കാലം നഷ്ടപ്പെട്ടു. അസുഖങ്ങള്‍ വന്നു കൂടി. സമ്പാദിച്ചതെല്ലാം ചികിത്സക്കായി ചിലവഴിക്കേണ്ടി വന്നു.

Top