
തിരുവനന്തപുരം: കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം ദിനപ്പത്രത്തിന്റെ വെബ്സൈറ്റ് പൂട്ടിക്കെട്ടി!. സേവനദാതാക്കള്‍ക്ക് പണം മുടങ്ങിയതിനാലാണ് വെബ്സൈറ്റ് അപ്രത്യക്ഷ്യമായത് എന്നാല്‍ നിലവില്‍ വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന സൂചന. പ്രതിപക്ഷം ശക്തമല്ലെന്നും പാർട്ടിക്ക് ഉണർവില്ലെന്നും ആരോപിച്ച് വി.എം സുധീരനെ പുകച്ചുചാടിച്ച ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും തലപ്പത്ത് കയറ്റി ഇരുത്തിയ ഹസൻ എത്തിയതോടെ പാർട്ടി മൊത്തത്തിൽ ഇല്ലാതായി കൊണ്ടിരിക്കയാണെന്നും വെബ് സൈറ്റ് പോയ പോലെ ഓരോന്നായി ഇല്ലാതാകുമെന്നും ചില കോൺഗ്രസ് നേതാക്കൾ ഡയ്ലി ഇന്ത്യൻ ഹെറാൾഡിനോട് പ്രതികരിച്ചു.വീക്ഷണം വെബ്സൈറ്റ് അപ്രത്യക്ഷ്യമായത് സംബന്ധിച്ച് പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും കെപിസിസി അധ്യക്ഷന്‍ എം എം ഹസ്സന്‍ പറഞ്ഞു.
ഇന്ദിരാഗാന്ധി ഉത്ഘാടനം ചെയ്ത വീക്ഷണം, പ്രവര്‍ത്തനം ആരംഭിച്ച് ഒരു ദശാബ്ദത്തുള്ളില്‍ തന്നെ നഷ്ടത്തിലാവുകയും പിന്നീട് പൂട്ടിപ്പോവുകയുമായിരുന്നു. പിന്നീട് 2005ല്‍ രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷനായപ്പോഴാണ് വീക്ഷണം പുനഃപ്രസിദ്ധീകരിക്കുന്നത്.ആധുനിക രീതിയിലുള്ള സംവിധാനങ്ങളോടെ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം എന്നിവിടങ്ങളില്‍ എഡിഷനുകള്‍ ആരംഭിക്കാനും വീക്ഷണത്തിനായി ഫണ്ട് കണ്ടെത്താനും രമേശ് ചെന്നിത്തല പ്രത്യേകം ശ്രദ്ധിച്ചു. രമേശിന് പിന്നാലെ വി എം സുധീരന്‍ കെപിസിസിയുടെ അധ്യക്ഷസ്ഥാനത്തെത്തിയപ്പോഴും രമേശ് ചെന്നിത്തലയുടെ നിയന്ത്രണത്തിലായിരുന്നു വീക്ഷണം.നിലവില്‍ എം എം ഹസ്സന്‍ തലപ്പത്തെത്തിയപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞതായാണ് കെപിസിസി ആസ്ഥാനത്തുള്ള അടക്കം പറച്ചില്‍. വീക്ഷണത്തെ കാര്യമായി ശ്രദ്ധിക്കാന്‍ ആരുമില്ലെന്നാണ് വിവരം. ശമ്പളത്തിന് വേണ്ടി ജോലി ചെയ്യാന്‍ പറ്റാത്ത സ്ഥാപനമാണ് ഇപ്പോള്‍ വീക്ഷണം എന്ന് ജീവനക്കാര്‍ തന്നെ പറയുന്നു. കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലൂടെ നീങ്ങുന്ന സ്ഥാപനത്തിന് ഇരുട്ടടിയാവുകയാണ് വെബ്സൈറ്റ് അടച്ചുപൂട്ടല്‍. അതേ സമയം വെബ് സൈറ്റ് പൂട്ടിക്കെട്ടിയതിൽ കെ.പി.സി.സി പ്രസിഡണ്ട് ഹസന് എതിരെ ശക്തമായ പ്രതിിികരണവുമായി പ്രവർത്തകർ രംഗത്ത് എത്തി. ആർത്തവ കാര്യത്തിൽ കാണിക്കുന്ന ശുഷ്കാന്തി പാർട്ടി കാര്യത്തിൽ കാണിക്കണമെന്ന് സോഷ്യൽ മീഡിയ പ്രതികരണം.