വീണാ ജോര്‍ജ്,മുകേഷ്, കെപിഎസി ലളിത,എന്നിവര്‍ സി.പി.എം സ്ഥാനാര്‍ഥികള്‍ .ആറന്മുളയില്‍ വീണക്കെതിരെ പോസ്റ്റര്‍ പ്രതിഷേധം

തിരുവനന്തപുരം:നടന്‍ മുകേഷ് കൊല്ലത്തും വീണാ ജോര്‍ജ് ആറന്മുളയിലും മല്‍സരിക്കും. ചലച്ചിത്ര താരങ്ങളായ മുകേഷിന്റെയും കെപിഎസി ലളിതയുടെയും മാധ്യമപ്രവര്‍ത്തക വീണാ ജോര്‍ജിന്റെയും സ്ഥാനാര്‍ഥിത്വത്തിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അനുമതി നല്‍കുകയായിരുന്നു .തൃപ്പൂണിത്തുറയില്‍ ജില്ലാ സെക്രട്ടറി പി.രാജീവിനെ മല്‍സരിപ്പിക്കേണ്ടെന്ന തീരുമാനത്തിലും മാറ്റമില്ല. വടക്കാഞ്ചേരിയില്‍ കെപിഎസി ലളിതയ്ക്കും മാറ്റമുണ്ടാകില്ല.

 

വടക്കാഞ്ചേരിയില്‍ കെപിഎസി ലളിതയ്ക്കെതിരെ സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധംവടക്കാഞ്ചേരിയില്‍ കെപിഎസി ലളിതയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധപ്രകടനം നടന്നിരുന്നു. ലളിതയ്ക്കു പകരം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സേവ്യര്‍ ചിറ്റിലപ്പിള്ളിയെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് ആവശ്യം. പാര്‍ട്ടി കൊടിയുമേന്തി അന്‍പതിലേറെ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് വടക്കാഞ്ചേരി ടൗണില്‍ പ്രതിഷേധപ്രകടനം നടത്തിയത്. നാടിനെ അറിയാവുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ പരിഗണിക്കാതെ നൂലില്‍ കെട്ടിയിറക്കിയവരെ സ്ഥാനാര്‍ഥിയാക്കരുതെന്നായിരുന്നു മുദ്രാവാക്യം.
അതിനിടെ ആറന്മുള മണ്ഡലത്തില്‍ മാധ്യമ പ്രവര്‍ത്തക വീണ ജോര്‍ജിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സി.പി.എം പരിഗണിക്കുന്നതിനെതിരെ പോസ്റ്റര്‍ പ്രതിഷേധം. ‘സഭാ സ്ഥാനാര്‍ത്ഥിയെ സി.പി.എമ്മിന് വേണ്ട, ഇത് പെയ്‌മെന്റ് സ്ഥാനാര്‍ത്ഥിയാണെന്നും’ പോസ്റ്ററില്‍ പറയുന്നു. ‘സേവ് സി.പി.എം’ എന്ന പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.’സി.പി.എം പത്തനംതിട്ട ജില്ലാ നേതൃത്വത്തിന്റെ കുടില തന്ത്രങ്ങള്‍ തിരിച്ചറിയുക, ജില്ലാ നേതൃത്വം രാജിവയ്ക്കുക’ തുടങ്ങിയ ആവശ്യങ്ങളാണ് പോസ്റ്ററുകളിലുള്ളത്. ജില്ലാ കമ്മിറ്റി ഓഫീസിന്റെ പരിസരത്താണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത് .ആറന്മുളയില്‍ സ്ഥാനാര്‍ത്ഥിയായി ഒരു ഘട്ടത്തില്‍ ഏഴു പേരെ വരെ പരിഗണിച്ചിരുന്നു. നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് വീണ ജോര്‍ജിന്റെ പേര് ജില്ലാ സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെപിഎസി ലളിതയ്ക്ക് പുറമെ, മുകേഷിനെതിരെ കൊല്ലത്തും വീണാ ജോര്‍ജിനെതിരെ ആറന്മുളയിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ സാഹചര്യം നിലനില്‍ക്കെയാണ് എതിര്‍പ്പുകള്‍ നീണ്ടുനില്‍ക്കില്ലെന്ന അനുമാനത്തില്‍ മൂവരുടെയും സ്ഥാനാര്‍ഥിത്വത്തിന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരം നല്‍കിയത് .ഇപ്പോഴത്തെ എതിര്‍പ്പുകള്‍ അധികനാള്‍ തുടരില്ലെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ സ്ഥാനാര്‍ഥിത്വത്തിന് അംഗീകാരം നല്‍കിയത്. ജില്ലാ, മണ്ഡലം കമ്മിറ്റികള്‍ വിളിച്ചുചേര്‍ത്ത് സാഹചര്യം വിശദീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Top