ഇലക്ഷന് മുന്‍പേ വീണ ജോര്‍ജിനെ തോല്‍പ്പിച്ച് സൈബര്‍ സഖാക്കള്‍!! സ്വന്തം പാളയത്തില്‍ നിന്നും പണി കിട്ടുമെന്ന് സംശയം

തെരഞ്ഞെടുപ്പ് അടുത്തതോടെ സോഷ്യല്‍ മീഡിയ വളരെ ആവേശത്തിലാണ്. മലയാളി സോഷ്യല്‍ മീഡിയയില്‍ സിപിഎമ്മിനാണ് മേല്‍ക്കൈ ഉള്ളത്. സിപിഎം അനുകൂല പേജുകളും ഫേക്ക് ഐഡികളും വളരെ ശക്തമായി രംഗത്തുണ്ട്. എന്നാല്‍ ഇതിനെല്ലാം കോട്ടംവരുത്തുന്ന ഒരു പണി കിട്ടിയിരിക്കുകയാണ് സൈബര്‍ സഖാക്കള്‍ക്ക്.

സി.പി.എമ്മിന്റെ പേരിലുള്ള ‘സിപിഐഎം സൈബര്‍ സഖാക്കള്‍’ എന്ന ഫേയ്സ്ബുക്ക് പേജില്‍ പ്രചാരണം കൊഴുപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളാണ് ഇപ്പോള്‍ സഖാക്കള്‍ക്ക് തന്നെ തിരിച്ചടിയായിരിക്കുന്നത്. പത്തനംതിട്ടയില്‍ ആര് ജയിക്കും എന്ന് പ്രവചിക്കാനുള്ള ഓണ്‍ലൈന്‍ പോളാണ് സൈബര്‍ സഖാക്കള്‍ക്ക് പണിയായത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജിനെയും യു.ഡിഎഫിന്റെ ആന്റോ ആന്റണിയേയുമാണ് പോളില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഓണ്‍ലൈന്‍ പോളില്‍ ആര് ജയിക്കും എന്ന് പ്രവചിക്കാനാണ് പേജില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പോളില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി വിജയിച്ചതാണ് ഇപ്പോള്‍ സൈബര്‍ സഖാക്കളെ അമ്പരപ്പിച്ചിട്ടുള്ളത്. പതിനെണ്ണായിരത്തിലധികം പേജ് ലൈക്കും ഇരുപതിനായിരത്തോളം ഫോളോവേഴ്സുമുള്ള ഈ പേജില്‍ നടത്തിയ പോളില്‍ മൊത്തം 41000 പേരാണ് വോട്ട് ചെയ്തത്.

ഇതില്‍ വീണ ജോര്‍ജിന് 47 ശതമാനം വോട്ട് മാത്രമേ ലഭിച്ചുള്ളൂ. ആന്റോ ആന്റണിക്ക് 53 ശതമാനം വോട്ട് നേടി മുന്നിലെത്തുകയും ചെയ്തു. ഇതുവരെ നിശ്ചയിക്കാത്ത യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചത് സഖാക്കളെയും കോണ്‍ഗ്രസുകാരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. സ്വന്തം പാളയത്തില്‍ നിന്നും പണി കിട്ടുന്നുണ്ടോ എന്ന സംശയത്തിലാണ് പത്തനംതിട്ടയിലെ സഖാക്കള്‍.

Top