ഡയറ്റില്‍ പച്ചക്കറില്‍ പ്രത്യേകിച്ച് വെള്ളനിറത്തിലുള്ളവ ധാരാളം ഉള്‍പ്പെടുത്തുന്നത് വയറിലെ ക്യാന്‍സര്‍ സാധ്യത കുറയ്ക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. ഉരുളക്കിഴങ്ങ്, ഉളളി, കോളിഫ്‌ളവര്‍ എന്നിവ കഴിക്കുന്നത് ഏറെ ഗുണകരം. എന്നാല്‍ ബിയര്‍, മദ്യം, ഉപ്പ്, പ്രിസര്‍വ് ചെയ്ത ഭക്ഷണം എന്നിവ ഇത്തരം രോഗങ്ങളുടെ സാധ്യത വര്‍ധിപ്പിക്കുമെന്നും ഗവേഷകര്‍ പറയുന്നു. ചൈനയിലെ സെജിനാഗ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടേതാണ് ഈ കണ്ടെത്തല്‍.
വെള്ള പച്ചക്കറികള്‍ ധാരാളം കഴിക്കുന്ന ആളുകളില്‍ പച്ചക്കറികള്‍ കഴിക്കാത്തവരെ അപേക്ഷിച്ച് ക്യാന്‍സറിനുള്ള സാധ്യത വളരെ കുറവാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ഉദരത്തിലെ കോശങ്ങളിലെ സ്ട്രസ് കുറയ്ക്കുന്ന ആന്റിഓക്‌സിഡന്റായി പ്രവര്‍ത്തിക്കും. 6.3 മില്യണ്‍ ആളുകളില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. 33,000ത്തോളം ക്യാന്‍സര്‍ മരണങ്ങളും ഇവര്‍ പഠന വിധേയമാക്കി. ഒരു ദിവസം ഒരു വ്യക്തി കഴിക്കുന്ന 100 ഗ്രാം ഫ്രൂട്ട് വയറിനെ ക്യാന്‍സറിനുള്ള സാധ്യത 5% കുറയ്ക്കുമെന്നാണ് അവര്‍ കണ്ടെത്തിയത്. 50ഗ്രാം വിറ്റാമിന്‍ സി അതായത് രണ്ടു ഉരുളക്കിഴങ്ങ് ക്യാന്‍സര്‍ സാധ്യത 8% കുറയ്ക്കും.