കുതിച്ചുയര്‍ന്ന് പച്ചക്കറി വില; വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടു; മറ്റന്നാള്‍ മുതല്‍ ഹോര്‍ട്ടികോര്‍പ്പിന്റെ പച്ചക്കറി വണ്ടികള്‍

തിരുവനന്തപുരം: കുതിച്ചുയരുന്ന പച്ചക്കറി വില വര്‍ധനവ് തടയാന്‍ നടപടിയുമായി ഹോര്‍ട്ടികോര്‍പ്പ്. മറ്റന്നാള്‍ മുതല്‍ ഹോര്‍ട്ടികോര്‍പ്പിന്റെ 23 പച്ചക്കറി വണ്ടികള്‍ സര്‍വീസ് തുടങ്ങും. വിലക്കുറവില്‍ ജൈവ പച്ചക്കറിയാണ് വീട്ട് പടിക്കലെത്തുന്നത്.

സ്റ്റാളുകള്‍ക്ക് പുറമേ പച്ചക്കറി വണ്ടികളും വില്‍പ്പന കേന്ദ്രങ്ങളായി മാറും. സ്റ്റാളുകളില്ലാത്ത സ്ഥലങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. പൊതു വിപണിയേക്കാള്‍ 30 രൂപ വരെ വിലക്കുറവുണ്ടാകും. ആവശ്യാനുസരണം പച്ചക്കറി വണ്ടികളുടെ എണ്ണം കൂട്ടും. ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് തിരുവനന്തപുരത്ത് കൃഷി മന്ത്രി പി പ്രസാദ് പച്ചക്കറി വണ്ടി ഫ്‌ലാഗ് ഓഫ് ചെയ്യും

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാനത്തെ കര്‍ഷകരില്‍ നിന്ന് പരമാവധി ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുവാനും മറ്റുള്ളവ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിച്ചും വിതരണം ചെയ്യും. കര്‍ഷകര്‍ക്ക് നല്‍കാനുള്ള നാല് മാസത്തെ കുടിശ്ശിക ഓണത്തിന് മുമ്പ് തീര്‍പ്പാക്കുമെന്നാണ് ഹോര്‍ട്ടികോര്‍പ്പിന്റെ ഉറപ്പ്.

Top