തിരുവനന്തപുരം: മോട്ടോര്‍ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം അന്‍പത് ശതമാനം വരെ വര്‍ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് മാര്‍ച്ച് 30ന് 24 മണിക്കൂര്‍ വാഹനപണിമുടക്ക്.
ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. സമരത്തില്‍ നിന്നു ബിഎംഎസ് വിട്ടുനില്‍ക്കും. 2017 2018 സാമ്പത്തിക വര്‍ഷത്തില്‍ പുതിയ വര്‍ധനവ് നടപ്പാക്കുവാനാണ് നിര്‍ദ്ദേശം.
ആയിരം സിസി മുതല്‍ ആയിരത്തി അഞ്ഞൂറ് സിസി വരെയുള്ള വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം അന്‍പത് ശതമാനം വര്‍ധിപ്പിക്കാനാണ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഐആര്‍ഡിഎ) നിര്‍ദേശം.
ഇതോടെ പുതിയ വാഹനം വാങ്ങുന്നവര്‍ക്കും നിലവിലെ ഇന്‍ഷുറന്‍സ് പുതുക്കുന്നവര്‍ക്കും പ്രീമിയം ചെലവില്‍ കാര്യമായ വര്‍ധനയുണ്ടാകും. മറ്റ് ഇന്‍ഷുറന്‍സ് പോളിസികള്‍ പോലെ മോട്ടര്‍ വാഹന നിയമപ്രകാരം വാഹനങ്ങള്‍ക്ക് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ഇന്‍ഷുറന്‍സാണിത്.