മാന്യനല്ലാത്ത ആളാണ് ഗണേഷ്, ആസക്തി പെണ്ണിനോടും പണത്തിനോടും; കെ ബി ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശന്‍

പത്തനംതിട്ട: കെ ബി ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മാന്യനല്ലാത്ത ആളാണ് ഗണേഷ്. രണ്ട് ആസക്തിയാണ് അയാള്‍ക്ക്. സാമ്പത്തിക ആസക്തിയും പെണ്ണിനോടുള്ള ആസക്തിയുമാണവ. അദ്ദേഹത്തെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയതില്‍ എന്‍ എസ് എസ് ദുഖിക്കുന്നുണ്ടാവും. മാന്യനായ കലഞ്ഞൂര്‍ മധുവിനെ പുറത്താക്കിയിട്ടാണ് ഗണേഷിനെ ഉള്‍പ്പെടുത്തിയത്. തിരുവഞ്ചൂര്‍ ഉമ്മന്‍ ചാണ്ടിയെ പിന്നില്‍ നിന്നും കുത്തിയെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

അന്വേഷണം വേണ്ടെന്ന് കോണ്‍ഗ്രസ് പറയുന്നത് അവര്‍ കുടുങ്ങും എന്നതിനാല്‍. അഡ്വ. ഫെനി ബാലകൃഷ്ണന്‍ തനിക്കെതിരെ ആരോപണം ഉന്നയിച്ചത് പണം വാങ്ങിയാകാമെന്ന് അദ്ദേഹം പറഞ്ഞു. സോളാര്‍ കേസില്‍ താന്‍ ഇടപെട്ടിട്ടില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരായ ഗൂഢാലോചനയുടെ സൂത്രധാരന്‍ ഗണേഷ് കുമാര്‍ തന്നെയെന്ന് ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു. ഗണേഷ് കുമാറിന്റെ സഹായികളുടെ നിര്‍ദേശപ്രകാരം ഉമ്മന്‍ ചാണ്ടിയുടെയും ജോസ് കെ മാണിയുടെയും പേരുകള്‍ പിന്നീട് എഴുതിച്ചേര്‍ത്തതാണെന്നും ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു.

Top