മൂന്നാം മുന്നണിയുടെ കണ്‍വന്‍ഷനില്‍ നിന്നു വെള്ളാപ്പള്ളി നടേശന്‍ വിട്ടു നിന്നു: ബിജെപിയിലും തര്‍ക്കം രൂക്ഷം

തിരുവനന്തപുരം: ബിജെപിയും എസ്എന്‍ഡിപിയും സംയുക്തമായി സംഘടിപ്പിച്ച ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സംസ്ഥാനത്തെ ആദ്യ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് വെള്ളാപ്പള്ളി നടേശന്‍ വിട്ടുനിന്നു. ബിജെപി നേതാക്കളാരും വിളിച്ചിരുന്നില്ലെന്നും ബിജെപിയുമായി മാത്രമല്ല തെരഞ്ഞെടുപ്പ് സഖ്യമെന്നും വെള്ളാപ്പള്ളി ആവര്‍ത്തിച്ചു. അതേസമയം എസ്എന്‍ഡിപി പ്രാദേശിക നേതൃത്വം സംഘടിപ്പിച്ച പരിപാടി വെള്ളാപ്പള്ളി അറിയാതെ പോയത് എങ്ങനെ എന്നറിയില്ലെന്നായിരുന്നു ബി.ജെ.പി നേതാവ് എംടി രമേശിന്റെ പ്രതികരണം

താട്ടടുത്ത ദുര്‍ഗ്ഗാക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിനെത്തിയിട്ടുപോലും കണ്‍വെന്‍ഷനില്‍ മുഖംകാണിക്കാന്‍ വെള്ളാപ്പള്ളി കൂട്ടാക്കിയില്ല

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിജെപി നേതാക്കളും ഇതോടെ പ്രതിരോധത്തിലായി. സംയുക്തമായി സംഘടിപ്പിച്ച പരിപാടിയെ കുറിച്ച് വെള്ളാപ്പള്ളിക്കുണ്ടായ ആശയക്കുഴപ്പത്തെ കുറിച്ച് അറിയില്ലെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് എംടി രമേശ് പ്രതികരിച്ചു. തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം സുഭാഷ് വാസുവായിരുന്നു തെരഞ്ഞെടുപ്പ് യോഗത്തിലെ എസ്എന്‍ഡിപി പ്രതിനിധി.

ബിജെപിയും എസ്എന്‍ഡിപിയും പപ്പാതി സീറ്റ് പങ്കിടാനാണ് ചെന്നിത്തല പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് ധാരണ. ആദ്യ കണ്‍വെന്‍ഷനെന്ന നിലയില്‍ ചെങ്ങന്നൂര്‍ നിയോജകമണ്ഡലപരിധിയിലെ പ്രവര്‍ത്തകരെല്ലാം പങ്കെടുക്കുകയും ചെയ്തിരുന്നു എന്നാല്‍ വെള്ളാപ്പള്ളി വിട്ടുനിന്നത് പ്രാദേശിക തലത്തിലും ആശയക്കുഴപ്പത്തിനിടയാക്കിയിട്ടുണ്ട്.

Top