കൊച്ചി: കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന് നേരെ അധിക്ഷേപ വര്‍ഷവുമായി എസ് എന്‍ ഡി പി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സുധീരന് എരപ്പാളിയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
പറവൂര്‍ കുഞ്ഞിത്തൈ എസ് എന്‍ എല്‍ പി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന വേദിയില്‍ വച്ചായിരുന്നു വെള്ളാപ്പള്ളിയുടെ അധിക്ഷേപം. വി ഡി സതീശന് എം എല്‍ എയും പരിപാടിയിയില്‍ പങ്കെടുത്തിരുന്നു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
തന്നെ ജയിലില്‍ അടയ്ക്കാന്‍ രമേശ് ചെന്നിത്തലയ്ക്ക് കത്തെഴുതിയ ആളാണ് സുധീരന്. സുകുമാരന്‍ നായര്‍ ആയിരുന്നെങ്കില്‍ സുധീരന് അങ്ങനെ ചെയ്യുമായിരുന്നോ- വെള്ളാപ്പള്ളി ആരാഞ്ഞു. എന്‍ എസ് എസ് ആസ്ഥാനമായ പെരുന്നയില്‍നിന്ന് തൊഴിച്ച് ഇറക്കിവിട്ടിട്ടും സുധീരന് ഒന്നും പറഞ്ഞില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.