തിരുവനന്തപുരം:ഒന്നാം ഘട്ട പഞ്ച്ചായത്ത് തിരഞ്ഞെടുപ്പു വിലയിരുത്തല്‍ പൂര്‍ത്തീകരിക്കുന്നതിനിടെ എസ്എന്‍ഡിപി -ബിജെപി സഖ്യം വിജയമെന്ന് ഇരു ന്പക്ഷ നേതാക്കള്‍. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ സഖ്യം ഗുണം ചെയ്തെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ പ്രതികരിച്ചപ്പോള്‍ പരാമാവധി ഈഴവര്‍ക്ക് സീറ്റ് കിട്ടുകയെന്ന എസ്എന്‍ഡിപിയുടെ നയം വിജയിച്ചെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം.
ആദ്യഘട്ടം തെരഞ്ഞെടുപ്പ് നടന്ന ഏഴ് ജില്ലകളിലെ വോട്ടിംഗ് ശതമാനം അവലോകനം ചെയ്താണ് എസ്എന്‍ഡിപിയുമായുള്ള സഖ്യം ഗുണം ചെയ്തെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും സഖ്യം തുടരും. എസ്എന്‍ഡിപിയുടെ രാഷ്‌ട്രീയ പാര്‍ട്ടി മൂന്നാംമുന്നണിയുടെ ഭാഗമാകുമെന്നും വി മുരളീധരന്‍ വ്യക്തമാക്കി.
എസ്എന്‍ഡിപി-ബിജെപി സഖ്യത്തിന് ചില ജാഗ്രത കുറവുകളുണ്ടായട്ടുണ്ടെന്ന് വെള്ളാപ്പള്ളി മുന്‍പ് പറഞ്ഞിരുന്നെങ്കിലും തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റമുണ്ടാക്കുമെന്ന് അദ്ദേഹം വിലയിരുത്തി. ഇതില്‍ എസ്എന്‍ഡിപി വോട്ടുകള്‍ക്കൊപ്പം നായര്‍ വോട്ടുകളും ബിജെപിയെ തുണച്ചിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.