വെള്ളാപ്പള്ളിയുടെ ഭാരത് ധര്‍മ്മ ജനസേനയ്ക്ക് ‘കൂപ്പുകൈ’ ലഭിക്കില്ല

ന്യൂഡല്‍ഹി : വെള്ളാപ്പള്ളിയുടെ ഭാരത്‌ ധര്‍മ ജനസേന (ബി.ഡി.ജെ.എസ്‌)യ്‌ക്കു കൂപ്പുകൈ ചിഹ്‌നം ലഭിക്കില്ല. കൂപ്പുകൈ ചിഹ്‌നം അനുവദിക്കുന്നതിനു ചട്ടപ്രകാരം നിയമതടസമുണ്ടെന്നു തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.പുതിയ ചിഹ്‌നം ആവശ്യപ്പെട്ടുള്ള അപേക്ഷ ബി.ഡി.ജെ.എസ്‌. കമ്മിഷനു നല്‍കിയിട്ടില്ല. നിലവിലുള്ള ചിഹ്നങ്ങളോട് സാദൃശ്യമുള്ള ചിഹ്‌നങ്ങള്‍ അനുവദിക്കാനാവില്ലെന്നാണ്‌തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

കോണ്‍ഗ്രസിന്റെ ചിഹ്നത്തോട് സാദൃശ്യമുള്ള ചിഹ്നത്തിനാണ് ബി ഡി ജെ എസ് ശ്രമിക്കുന്നതെന്നും അത് അംഗീകരിക്കാനാവില്ലെന്നും എങ്ങനെയും തടയുമെന്നും കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ പറഞ്ഞിരുന്നു. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും സുധീരന്‍ പറഞ്ഞിരുന്നു. സുധീരന്‍ രേഖാമൂലം ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ തന്നെ കൂപ്പുകൈ ചിഹ്നമായി നല്‍കാനാവില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.
പൊതുവേ തെരഞ്ഞെടുപ്പു സമയത്താണു പാര്‍ട്ടികള്‍ക്കു ചിഹ്‌നം അനുവദിക്കാറുള്ളത്‌. തെരഞ്ഞെടുപ്പു കമ്മിഷന്‍ നല്‍കുന്ന 10 ചിഹ്‌നങ്ങളില്‍ ഒരെണ്ണം തെരഞ്ഞെടുക്കുകയാണു സാധാരണ പാര്‍ട്ടികള്‍ ചെയ്യാറുള്ളത്‌. അല്ലെങ്കില്‍ നിലവില്‍ ഇല്ലാത്തതും മറ്റൊരു പാര്‍ട്ടിയുടെയും ചിഹ്‌്നവുമായി സാദൃശ്യമില്ലാത്ത മൂന്നു ചിഹ്‌നങ്ങള്‍ നല്‍കി അവയില്‍ ഒരെണ്ണം തെരഞ്ഞെടുക്കുകയുമാണു വേണ്ടത്‌. എസ്‌.എന്‍.ഡി.പി. നടത്തിയ സമത്വ മുന്നേറ്റയാത്രയുടെ സമാപനയോഗത്തില്‍ ശംഖുമുഖത്തുവച്ചാണുു വെള്ളാപ്പള്ളി നടേശന്‍ പുതിയ പാര്‍ട്ടിയുടെ പേരും ചിഹ്‌നവും പ്രഖ്യാപിച്ചത്‌.നിലവില്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ അനുവദിച്ച മുഖ്യധാരാ രാഷ്‌ട്രീയപ്പാര്‍ട്ടികളുടെ ചിഹ്‌നങ്ങളോടു സാദൃശ്യമുള്ള ചിഹ്‌നങ്ങള്‍ മറ്റൊരു പാര്‍ട്ടിക്കു കമ്മിഷന്‍ അനുവദിക്കാറില്ല. കോണ്‍ഗ്രസിന്റെ ചിഹ്‌നമായ കൈപ്പത്തിയോടു സാദൃശ്യമുള്ളതാണു ബി.ഡി.ജെ.എസിന്റെ ചിഹ്‌നമെന്നാണ്‌ ആരോപണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top