കേരളത്തിന് ഇപ്പോഴാണ് ഒറ്റമുഖ്യമന്ത്രിയുണ്ടായത്; പിണറായി സ്തുതിയുമായി വെള്ളാപ്പള്ളി വീണ്ടും

തിരുവനന്തപുരം: കേരളത്തില്‍ എങ്ങനെയും വേരുറപ്പിക്കുക എന്ന ലക്ഷ്യവുമായി കോഴിക്കോട് ബിജെപി ദേശീയ കൗണ്‍സില്‍ യോഗം നടക്കവേ ബിജെപിയുടെ പ്രധാന ഘടകക്ഷിയും എസ്‍എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ് ഹൗസില്‍ വച്ച് കൂടിക്കാഴ്ച നടത്തി.എല്‍.ഡി.എഫിനോട് പണ്ടേ അകല്‍ച്ചയില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍പറഞ്ഞു.പിണറായി വിജയന്‍ ശക്തനായ മുഖ്യമന്ത്രിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. കേരളത്തിന് ഇപ്പോഴാണ് ഒറ്റമുഖ്യമന്ത്രിയുണ്ടായത്. മുന്‍പ് മന്ത്രിമാരെല്ലാം മുഖ്യമന്ത്രിയായിരുന്നുവെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത് എസ്.എന്‍ കോളജുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കാനാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

നേരത്തെ കെ. കരുണാകരന്‍ കഴിഞ്ഞാല്‍ കേരളത്തിന്റെ ലീഡര്‍ പിണറായി വിജയനാണെന്ന് വെള്ളാപ്പള്ളി പറഞ്ഞിരുന്നു. കേരളം കണ്ട മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാളാണ് പിണറായിയെന്നും പിണറായിയെ തനിക്ക് വലിയ ഇഷ്ടമാണെന്നും വെള്ളാപ്പള്ളി പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തോട് ബഹുമാനം മാത്രമേയുള്ളൂവെന്നും വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു. അതിനിടെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തില്ലെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. ബി.ജെ.പി-ബി.ഡി.ജെ.എസ് സഖ്യത്തില്‍ ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് വെള്ളാപ്പളളിയുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. ബി.ജെ.പി കേന്ദ്ര നേതൃത്വം വാഗ്ദാനങ്ങള്‍ പാലിക്കാത്ത പശ്ചാത്തലത്തിലാണ് ബി.ഡി.ജെ.എസ് നിലപാടു കടുപ്പിച്ചത്. പലതും നല്‍കാമെന്ന് പറഞ്ഞെങ്കിലും ഒരു കടുകുമണി പോലും കിട്ടിയില്ല. കേന്ദ്രസര്‍വകലാശാലക്ക് ഗുരുദേവന്റെ പേര് നല്‍കാമെന്ന ഉറപ്പ് പാലിക്കാത്തതില്‍ നിരാശയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. എതിരാളികള്‍ ബി.ഡി.ജെ.എസിനെ കഴുതയെന്നു വിളിക്കാന്‍ ബി.ജെ.പി വഴിയൊരുക്കിയെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു .
എന്നാല്‍ പത്ത് മിനിറ്റോളം നീണ്ട കൂടിക്കാഴ്‌ചയില്‍ എസ്എന്‍ ട്രസ്റ്റിന് കീഴിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ചര്‍ച്ച ചെയ്‌തതെന്നും ഇതൊരു രാഷ്ട്രീയ സന്ദര്‍ശനമല്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കേന്ദ്രത്തിലും സംസ്ഥാനത്തും ഏതറ്റം വരെയും പോകുമെന്നും എസ്‍എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വ്യക്തമാക്കി. ബിജെപി– ബിഡിജെഎസ് സഖ്യത്തില്‍ ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് വെള്ളാപ്പളളിയുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. മൈക്രോ ഫിനാന്‍സ് കേസില്‍ തനിക്കൊന്നും സംഭവിക്കില്ലെന്നും അതൃപ്തി അറിയിക്കാന്‍ അമിത്ഷായെ താന്‍ കാണില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top