
ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ എസ്എന്‍ഡിപിയുമായി യാതൊരുവിധ ചര്‍ച്ചയും അവര്‍ നടത്തിയില്ല. കേരളത്തില്‍ എന്‍ഡിഎ സംവിധാനം നിലവിലില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വവുമായി അഭിപ്രായ ഭിന്നതയുണ്ടെന്ന് ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും പറഞ്ഞു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ ഇക്കാര്യങ്ങള്‍ അറിയിക്കുമെന്നും അതിനായി ഇന്ന് അമിത്ഷായുമായി കൂടിക്കാഴ്ച്ച നടത്തുമെന്നും തുഷാര്‍ഡ അറിയിച്ചു.
വെള്ളാപ്പള്ളി നടേശന്റെ നിലപാട് ബിജെപി ബാന്ധവത്തെ ഒന്നാകെ തള്ളിക്കളയുന്നതാണ്. ബിജെപി സംസ്ഥാന നേതൃത്വം തങ്ങളെ ചവിട്ടി താഴ്ത്താന്‍ ശ്രമിക്കുന്നു. അവര്‍ എന്നും ഒരു വിഭാഗത്തിന് മാത്രമാണ് പരിഗണന നല്‍കിയിട്ടുള്ളത്. അമിത് ഷായുടേയും നരേന്ദ്ര മോദിയുടേയും പ്രവര്‍ത്തനശൈലി കണ്ട് മനസിലാക്കി പ്രവര്‍ത്തിക്കാനുള്ള ഇച്ഛാശക്തി ഇവിടത്തെ ബിജെപി നേതൃത്വത്തിനില്ല. എന്‍ഡിഎയുടെ സംയുക്തമായ എന്തെങ്കിലും പ്രവര്‍ത്തനം ഇവിടെ നടന്നിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.
സവര്‍ണ അജണ്ടയുമായി നടന്നാല്‍ ബിജെപി കേരളത്തില്‍ പച്ചപിടിക്കില്ല. കേരളത്തിലെ ബിജെപിയില്‍ കൂട്ട അടിയാണ്. ബിജെപിയുമായി സഹകരിക്കാന്‍ കൊള്ളില്ലെന്നാണ് എസ്എന്‍ഡിപി നിലപാടെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറത്ത് ബിജെപിയെ കാത്തിരിക്കുന്നത് വന്‍പരാജയമാണ്. അവിടെ കുഞ്ഞാലിക്കുട്ടി വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കും. ഫലം മറിച്ചായാല്‍ താന്‍ മീശ വീണ്ടും വെയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമിത് ഷായുമായി ചര്‍ച്ച നടത്തുന്ന തുഷാര്‍ മലപ്പുറം ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അതൃപ്തിയും ഉന്നത നേതൃത്വത്തോട് പറയുമെന്ന് അറിയിച്ചിട്ടുണ്ട്. എന്‍.ഡി.എ ഘടകകക്ഷി എന്ന നിലയില്‍ ലഭിക്കേണ്ട സ്ഥാനമാനങ്ങളെ കുറിച്ചും അമിത് ഷായുമായി ചര്‍ച്ച നടത്തുമെന്നും തുഷാര്‍ വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.