വേങ്ങരയിൽ ലീഗിനു വൻ തിരിച്ചടി: ചോർന്നത് പകുതിയിലേറെ വോട്ടുകൾ

പൊളിറ്റിക്കൽ ഡെസ്‌ക്

മലപ്പുറം: യുഡിഎഫിന്റെയും മുസ്ലീം ലീഗിന്റെയും പൊന്നാപുരം കോട്ടയെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന വേങ്ങരയിൽ ലീഗ് സ്ഥാനാർഥിക്കു വൻ തിരിച്ചടി. ആദ്യ ഘട്ടം മുതൽ വോട്ട് ഇരുവശത്തേയ്ക്കും മാറി മറിഞ്ഞതോടെ മുസ്ലീം ലീഗ് സ്ഥാനാർഥിക്കു തിരിച്ചടിയായിരിക്കുകയാണ്.
ആദ്യ ഏഴ് റൗണ്ടുകളിലെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ മുസ്ലീം ലീഗിന് പ്രതീക്ഷിച്ച വോട്ട് കിട്ടിയതേയില്ല. കഴിഞ്ഞ നിയമസഭ, പാർലമെന്റ് ഉപതെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് പതിനൊന്നായിരത്തിലേറെ വോട്ടുകളുടെ കുറവാണ് ലീഗിന് ഉണ്ടായിട്ടുള്ളത്. ലീഗിന് കാര്യമായ സ്വാധീനമുള്ള പഞ്ചായത്തുകളിലാണ് ഈ തിരിച്ചടി നേരിട്ടത്. 100 ബൂത്തുകളിലെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ കെഎൻഎ ഖാദറിന്റെ ഭൂരിപക്ഷം 13000 കടന്നതേയുള്ളു. എന്നാൽ 2016 നിയമസഭ തെരഞ്ഞെടുപ്പിലും, ഈ വർഷമാദ്യം നടന്ന പാർലമെന്റ് ഉപതെരഞ്ഞെടുപ്പിലും ലീഗ് സ്ഥാനാർത്ഥിയായിരുന്ന പി കെ കുഞ്ഞാലിക്കുട്ടി, ആദ്യ ഏഴു റൗണ്ടുകളിൽനിന്നായി ഇരുപത്തിനാലായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം നേടിയിരുന്നു. ഈ രണ്ടു തെരഞ്ഞെടുപ്പുകളിലും 38000ലേറെ വോട്ടുകൾക്കായിരുന്നു പി കെ കുഞ്ഞാലിക്കുട്ടി വിജയിച്ചത്. എന്നാൽ കെഎൻഎ ഖാദറിന്റെ ഭൂരിപക്ഷത്തിൽ വൻ ഇടിവുണ്ടാകുമെന്ന സൂചനയാണ് ആദ്യറൗണ്ടുകളിൽനിന്ന് ലഭിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

10 റൗണ്ടുകളിലെ വോട്ടെണ്ണൽ പിന്നിട്ടപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി മുസ്ലിംലീഗിലെ കെഎൻഎ ഖാദർ, സിപിഎമ്മിലെ പി പി ബഷീറിനേക്കാൾ 20054 വോട്ടുകൾക്ക് മുന്നിലാണ്. എന്നാൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് യുഡിഎഫ് വോട്ടിൽ വൻ ഇടിവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്, ആദ്യ ഒമ്പത് റൗണ്ടുകളിലായി 13000ലേറെ വോട്ടുകളുടെ കുറവാണ് ലീഗിന് ഉണ്ടായിട്ടുള്ളത്. ഇത് ലീഗ് കേന്ദ്രങ്ങളിൽ വൻ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. മൂന്നാം സ്ഥാനത്ത് എസ്ഡിപിഐ ആണുള്ളത്. എ ആർ നഗർ, കണ്ണമംഗലം, ഊരകം, വേങ്ങര, പറപ്പൂർ പഞ്ചായത്തുകളിലെ വോട്ടെണ്ണലാണ് ഇപ്പോൾ പൂർത്തിയായത്. അവസാനമായി ഒതുക്കങ്ങൽ പഞ്ചായത്തിലെ വോട്ടെണ്ണലാണ് പുരോഗമിക്കുന്നത്.

എന്നാൽ ആദ്യ അഞ്ചു റൗണ്ടുകളിലെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ കഴിഞ്ഞ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ലീഗിന് ഏഴായിരത്തോളം വോട്ടുകളുടെ കുറവുണ്ടായതായാണ് സൂചന. തിരൂരങ്ങാടി പി എസ് എം ഒ കോളേജിലാണ് വോട്ടെണ്ണൽ നടക്കുന്നത്. ഒരു റൗണ്ടിൽ 14 ബൂത്തുകൾ വീതം ആകെ 12 റൗണ്ടുകളിലായി 165 ബൂത്തുകളാണുള്ളത്. ലീഗിന്റെ ഉറച്ചകോട്ടയായ വേങ്ങരയിൽ എൽഡിഎഫ് അട്ടിമറി ജയം സ്വപ്നം കാണുമ്പോൾ, ഭൂരിപക്ഷം വർദ്ധിപ്പിച്ച് വിജയിക്കാമെന്നാണ് യുഡിഎഫ് പ്രതീക്ഷ.

Top