ഗ്രാമീണ മേഖലയിലെ കണക്റ്റിവിറ്റിക്കായി വിയും നോക്കിയയും ചേര്‍ന്ന് 5ജി ട്രയല്‍ നടത്തി

കൊച്ചി: പ്രമുഖ ടെലികോം ഓപറേറ്ററായ വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് (വിഐഎല്‍) സാങ്കേതിക സഹകാരിയായ നോക്കിയയുമായി ചേര്‍ന്ന് വിജയകരമായി 5ജി ട്രയല്‍ നടത്തി. 5ജി പരീക്ഷണത്തിനായി സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള 3.5 ജിഗാഹെര്‍ട്ട്സ് സ്പെക്ട്രത്തിലാണ് ട്രയല്‍ നടത്തിയത്. ഗുജറാത്തിലെ ഗാന്ധിനഗറില്‍ ഗ്രാമീണ ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി ലഭ്യമാക്കുകയായിരുന്നു.

നോക്കിയയുടെ സൊലൂഷന്‍ ഉപയോഗിച്ച് വി 17.1 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്ത് 100 എംബിപിഎസിലധികം വേഗത്തിലാണ് 5ജി കണക്റ്റിവിറ്റി വിജയകരമായി വി പരീക്ഷിച്ചത്.

ഗ്രാമീണ മേഖലയില്‍ വേഗമേറിയ കണക്റ്റിവിറ്റി ലഭ്യമാക്കാനുള്ള ഇന്ത്യ സര്‍ക്കാരിന്‍റെ കാഴ്ചപ്പാടിനെ പിന്തുണച്ചു കൊണ്ടാണ് വിയും നോക്കിയയും ചേര്‍ന്ന് ട്രയല്‍ നടത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വലുതും ചെറുതും ഇടത്തരവുമായ ബിസിനസ് സംരംഭങ്ങള്‍ക്ക് വിശ്വസനീയമായ കണക്റ്റിവിറ്റി നല്‍കാന്‍ കഴിയുന്ന നോക്കിയയുടെ എയര്‍സ്കെയില്‍ റേഡിയോ പോര്‍ട്ട്ഫോലിയോയും മൈക്രോവേവ് ഇ-ബാന്‍ഡ് സൊലൂഷനുമാണ് വി ട്രയലിന് ഉപയോഗിച്ചത്.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഡിജിറ്റല്‍വല്‍ക്കരണം വേഗമേറിയ ബ്രോഡ്ബാന്‍ഡിനെ ആശ്രയിക്കുന്നത് വളര്‍ത്തുകയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള ആവശ്യമേറിയെന്നും ഇന്ത്യയിലെ വേഗമേറിയ നെറ്റ്വര്‍ക്കായ വി ജിഗാനെറ്റ് നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ഉപയോക്താക്കളെയും സംരംഭങ്ങളെയും ഈ ഡിജിറ്റല്‍ യുഗത്തില്‍ മുന്നില്‍ നിര്‍ത്തുന്നുവെന്നും തങ്ങളുടെ 5ജി റെഡി നെറ്റ്വര്‍ക്കും നോക്കിയയുടെ സൊലൂഷനും ചേര്‍ന്ന് ഗ്രാമീണ മേഖലകളില്‍ വേഗമേറിയ 5ജി കവറേജ് നല്‍കുന്നതിനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് ചീഫ് ടെക്നോളജി ഓഫീസര്‍ ജഗ്ബീര്‍ സിങ് പറഞ്ഞു.

തങ്ങളുടെ ഫിക്സഡ് വയര്‍ലെസ് 5ജി സൊലൂഷന്‍ വോഡഫോണ്‍ ഐഡിയക്ക് ഗ്രാമീണ മേഖലകളിലേക്ക് 5ജി കവറേജ് നല്‍കുന്നതിന് സഹായമാകുന്നുണ്ടെന്നും വോഡഫോണ്‍ ഐഡിയയുമായി ഏറെ നാളത്തെ സഹകരണമുണ്ടെന്നും ഗ്രാമീണ മേഖലകളിലേക്ക് 5ജി കണക്റ്റിവിറ്റി എത്തിക്കുന്നതില്‍ അവര്‍ക്ക് പിന്തുണ നല്‍കുന്നതില്‍ സന്തോഷമുണ്ടെന്നും നോക്കിയ ഇന്ത്യ മാര്‍ക്കറ്റ് മേധാവിയും സീനിയര്‍ വൈസ് പ്രസിഡന്‍റുമായ സഞ്ജയ് മാലിക് പറഞ്ഞു.

നോക്കിയയുടെ എഫ്ഡബ്ല്യുഎ സിപിഇ (കസ്റ്റമര്‍ പ്രെമിസസ് എക്വിപ്മെന്‍റ്) ഗ്രാമീണ മേഖലകളില്‍ വേഗമേറിയ 5ജി കണക്റ്റിവിറ്റി നല്‍കുന്നതിന് ഓപറേറ്റര്‍മാരെ സഹായിക്കുന്നു.

Top