ഉയരങ്ങളിലേക്ക് പറന്നുയര്‍ന്ന വിമാനം അരമണിക്കൂറിനുള്ളില്‍ കൊടുംങ്കാറ്റില്‍ പെട്ടാല്ലോ..അങ്ങിനെയൊരു അവസ്ഥയെ അഭിമുഖീകരിച്ചു കഴിഞ്ഞ ദിവസം റോമില്‍ നിന്നുള്ള വിമാന യാത്രക്കാര്‍. കാറ്റ് മുന്ന് മിനിറ്റോളം വിമാനത്തെ വിഴുങ്ങിയപ്പോള്‍ വിമാനത്തിന്റെ മുന്‍ഭാഗവും കോക് പിറ്റും തകര്‍ന്നു. അപകടം മണത്ത പൈലറ്റ് എത്രയും പെട്ടെന്ന് വിമാനം തിരിച്ചറക്കി.ഇതിനിടയില്‍ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരന്‍ പകര്‍ത്തിയ വിഡിയോയാണ് അപകടാവസ്ഥ വ്യക്തമാക്കിയത്. കാലാവസ്ഥ പ്രതികൂലമാവുകയും വിമാനം വിറങ്ങലിക്കുകയും ചെയ്തതോടെ പ്രാണവേദനയോടെ അലമുറയിടുന്ന യാത്രക്കാരെ ദൃശ്യങ്ങളില്‍ക്കാണാം.
രണ്ട് മൂന്ന് മിനിറ്റുനേരം വിമാനത്തിനുള്ളില്‍ വലിയ ശബ്ദം കേട്ടുവെന്നും സ്‌ഫോടനമോ മറ്റോ സംഭവിച്ചുവെന്ന ആശങ്കയിലായിരുന്നു ആദ്യം എല്ലാവരുമെന്നും വിമാനത്തില്‍ യാത്ര ചെയ്തിരുന്ന ലൂക്ക ക്വാഡറെല്ല എന്ന യാത്രക്കാരന്‍ പറഞ്ഞു. വിമാനത്തിന് മിന്നലേറ്റുവെന്നും ചില മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഇക്കാര്യം അല്‍ ഇറ്റാലിയ സ്ഥിരീകരിച്ചിട്ടില്ല.
കാറ്റ് വളരെയധികം ശക്തമായിരുന്നതിനാല്‍ വിമാനത്തിന് റോമിലേക്ക് പറക്കാനാവുമായിരുന്നില്ല. ഇതേത്തുടര്‍ന്ന് നേപ്പിള്‍സിലെ കാപോഡിച്ചിനോ വിമാനത്താവളത്തില്‍ അടിയന്തിരമായി നിലത്തിറക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് വിമാനക്കമ്പനി അറിയിച്ചു. ഭയചകിതരായ യാത്രക്കാര്‍ മിലാനിലേക്ക് വിമാനത്തില്‍ പോകാന്‍ തയ്യാറായില്ലെന്നും എല്ലാവരും ബസ്സിലാണ് പിന്നീടുള്ള യാത്ര നടത്തിയതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.